ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്.
അഴിമതിക്കെതിരെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉദിച്ചുയർന്ന നക്ഷത്രമാണ് ഒടുവിൽ അഴിമതി കേസിൽ തന്നെ അറസ്റ്റിൽ ആകുന്നത്. ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച മദ്യനയക്കേസ് എന്താണ് എന്ന് നോക്കാം...
2021 നവംബർ മുതലാണ് പുതിയ മദ്യനയം ദില്ലി സർക്കാർ നടപ്പാക്കി തുടങ്ങിയത്.
പുതുക്കിയ മദ്യനയ പ്രകാരം സര്‍ക്കാര്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറി.
ദില്ലിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകൾ വീതം 864 ഔട്ട്‍ലെറ്റുകള്‍ക്ക് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്.
സ്വകാര്യ ഔട്ട്‍ലെറ്റിലൂടെ മത്സരിച്ച് മദ്യ വില്‍പ്പന തുടങ്ങിയതോടെ മദ്യത്തില്‍ ഗുണനിലവാരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam