
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് .സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി .ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .10 ദിവസത്തിനകം തുക അടയ്ക്കണം.ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് എന്ന് ആം ആദ്മി കുറ്റപ്പെടുത്തി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങൾ ദില്ലിയിൽ അടക്കം നൽകുന്നു. ഈ പണം തിരിച്ചു പിടിച്ചോ എന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam