
ഹൈദരാബാദ്: എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി തീവ്രവാദ സംഘങ്ങളെ സഹായിക്കുന്നതായി ആരോപിച്ച് തെലങ്കാന ബിജെപി നേതാവ് റ്റി രാജ സിംഗ്. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ഒവൈസി പരാജയപ്പെടുമെന്നും രാജ സിംഗ് പറഞ്ഞു.
'അസദുദ്ദീന്‍ ഒവൈസി തീവ്രവാദ സംഘങ്ങളെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ മണ്ഡലത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 7000 മുസ്ലീങ്ങള്‍ താമസിക്കുന്നുണ്ട്. ഓള്‍ഡ് സിറ്റിക്ക് വേണ്ടി ഒവൈസി ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങള്‍ അദ്ദേഹത്തിന് എതിരാണ്. 2024-ല്‍ ഹൈദരാബാദില്‍ നിന്ന് ബിജെപി വിജയിക്കും. അതോടെ ഒവൈസിയുടെ രാഷ്ട്രീയ ജീവിതവും അവസാനിക്കും' - രാജ സിംഗ് എ എന്‍ ഐയോട് വെളിപ്പെടുത്തി.
ബിജെപി നേതാവായിരുന്ന ഹരണ്‍ പാണ്ഡ്യ കൊല്ലപ്പെട്ട കേസിലെ പ്രതി ഹൈദരാബാദ് സ്വദേശിയായിരുന്നു. മാത്രമല്ല 12 ഐഎസ് ഭീകരരും ഒവൈസിയുടെ മണ്ഡലത്തില്‍ നിന്നുള്ളവരായിരുന്നെന്നും രാജ സിംഗ് കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിനെ മുസ്ലീം വിരുദ്ധ സര്‍ക്കാരായി അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്തണമെന്ന് ഒവൈസിയോട് പറഞ്ഞ നരേന്ദ്ര മോദിയാണ് യഥാര്‍ത്ഥ മുസ്ലീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് എവിടെ ഭീകരാക്രണം ഉണ്ടായാലും അതിന്‍റെ വേരുകള്‍ ഹൈദരാബാദില്‍ നിന്നാവുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റ ജി കിഷന്‍ റെഡ്ഡി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും അപമാനകരമായി സംസാരിക്കുന്നത് ഒരു മന്ത്രിക്ക് യോജിച്ചതല്ല എന്നായിരുന്നു റെഡ്ഡിയുടെ പരാമര്‍ശത്തോടുള്ള ഒവൈസിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam