
ദില്ലി : ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 1972 ൽ ഒപ്പുവെച്ച ഷിംല കരാറിന്റെ ചരിത്രമറിഞ്ഞ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്രാസംഘം. ഷിംല കരാർ ഒപ്പുവെച്ച രാജഭവനിലെ സ്വീകരണ മുറി സംഘം സന്ദർശിച്ചു. ഹിമാചൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ കരാറിന്റെ സവിശേഷതകൾ വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുത്തു.
1972 ഷിംലയിലെ ഗസ്റ്റ് ഹൗസ് ആയിരുന്ന ഇന്നത്തെ രാജ്ഭവനിൽ വച്ചായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഷിംല കരാർ ഒപ്പുവെച്ചത്. കരാർ ഒപ്പുവെക്കാൻ എത്തിയ സുൽഫിക്കർ അലി ഭൂട്ടോയും മകൾ ബേനസീർ ഭൂട്ടോയും രാജ്യത്തിന്റെ അതിഥികളായി ഇവിടെ കഴിഞ്ഞിരുന്നു. ആ മുറിയിലേക്കാണ് പ്രൗഡ് ടു ബി ആൻഡ് ഇന്ത്യൻ സംഘത്തെ ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര അർലേക്കർ സ്വീകരിച്ചത്. ഗവർണർ തന്നെ കരാറിന്റെ വിശദാംശങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.
ഏഷ്യാനെറ്റ് ന്യൂസ്-പ്രൗഡ് ടു ബി ആൻ ഇന്ത്യൻ സംഘം ഷിംലയിൽ, ഗവർണറെ സന്ദർശിച്ചു
ബംഗ്ലാദേശ് യുദ്ധത്തിന്റെയും ഇന്ത്യയുടെ വിജയത്തിന്റെയും പിന്നീടുണ്ടായ സിംല കരാറിന്റെയും കഥകൾ ഏറെ കൗതുകത്തോടെയാണ് പ്രവാസി വിദ്യാർത്ഥികൾ കേട്ടത്. ഇന്ത്യക്കാരൻ എന്ന അഭിമാനത്തോടെയാണ് ചരിത്രമറിഞ്ഞ് വിദ്യാർഥികൾ രാജഭവനിൽ നിന്ന് തിരിച്ചിറങ്ങിയത്.