
ബെംഗളൂരു: എക്‌സ്‌ചേഞ്ച് 4 മീഡിയ ന്യൂസ് ബ്രോഡ്‌കാസ്റ്റിംഗ് അവാർഡ് (ENBA) പ്രഖ്യാപനത്തിൽ ഒമ്പത് പുരസ്കാരങ്ങൾ നേടി കർണാടകയിലെ പ്രമുഖ വാർത്താ ചാനലായ ഏഷ്യാനെറ്റ് സുവർണ ന്യൂസ്. ഉന്നത നിലവാരമുള്ള വാർത്തകളും ഉള്ളടക്കവും പ്രേക്ഷകരിലേക്കെത്തിച്ചതിനാണ് ചാനലിന് പുരസ്കാരങ്ങൾ നൽകുന്നത് അവാർഡ് കമ്മിറ്റി വിലയിരുത്തി. കർണാടകയിലെ ടെലിവിഷൻ പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയ വ്യത്യസ്ത വാർത്താ അധിഷ്ടിതമായ പരിപാടികൾക്കും കാമ്പെയ്‌നുകൾക്കുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
സിനിമ ഹംഗാമ, പ്രൈം ന്യൂസ്, ബിഗ് 3, കവർ സ്റ്റോറി, മികച്ച അവതാരകൻ (അജിത് ഹനുമാക്കനവർ), ന്യൂസ് അവർ, മികച്ച റിപ്പോർട്ടിങ് (യാദ്ഗിരിയിലേക്ക് കുടിവെള്ള പദ്ധതി റിപ്പോർട്ടിങ്), കറന്റ് അഫയേഴ്സ്, വന്യജീവി സംരക്ഷണ കാമ്പയിൻ എന്നിവക്കാണ് പുരസ്കാരം ലഭിച്ചത്. 2022ൽ സുവർണ ന്യൂസിന് 4 അവാർഡുകൾ ലഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിലെ കന്നഡ വാർത്താ ചാനലാണ് ഏഷ്യാനെറ്റ് സുവർണ ന്യൂസ്. ജൂപ്പിറ്റർ ക്യാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡിന്റെ കുടക്കീഴിലാണ് പ്രവർത്തിക്കുന്നത്. 2008 മാർച്ച് 31-ന് ചാനൽ പ്രവർത്തനം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam