ആരാകും മുഖ്യമന്ത്രി? അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്

Published : May 09, 2021, 06:42 AM IST
ആരാകും മുഖ്യമന്ത്രി? അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്

Synopsis

ഇന്നലെ  ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും  ചർച്ച നടത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. 

ദില്ലി: അസമിൽ  ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ഇന്ന് നടക്കുന്ന യോഗം നിർണായകമാകും. ഇന്നലെ  ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും  ചർച്ച നടത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. 

സർബാനദ്ദ സെനോവാളുമായും ഹിമന്ദ ബിശ്വ ശർമ്മയുമായും നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇരുവർക്കുമിടയിൽ സമവായത്തിലൂടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. ഇന്ന് നിയമസഭാകക്ഷി യോഗം ചേരാൻ ഇരിക്കെ കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഹിമന്ദ ബിശ്വ ശർമ്മക്ക് ഉണ്ടെന്നാണ് പുറത്തുവന്ന സൂചനകൾ. 

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന
അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ