രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്,ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആക്ഷേപം

Published : Feb 20, 2024, 10:17 AM IST
രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്,ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആക്ഷേപം

Synopsis

വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം.അസമിലെ ന്യായ് യാത്ര തടഞ്ഞതിന് പിന്നാലെ പൊലീസും കോണ്‍ഗ്രസ്പ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു.

ഗുവാഹത്തി: രാഹുല്‍ഗാന്ധിക്ക് അസം പൊലീസിന്‍റെ സമൻസ്.ന്യായ് യാത്രക്കിടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നതിലാണ് നടപടി.രാഹുല്‍, കെ സി വേണുഗോപാല്‍ , ഗൗരവ് ഗോഗോയ്, ഉള്‍പ്പെടെയുള്ളവരോട് ഗുവാഹത്തി സിഐഡിക്ക് മുന്നില്‍ ഹാജരാകാൻ ആവശ്യപ്പെട്ടു.വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം.അസമിലെ ന്യായ് യാത്ര തടഞ്ഞതിന് പിന്നാലെ പൊലീസും കോണ്‍ഗ്രസ്പ്രവർത്തകരും തമ്മില്‍ സംഘർഷമുണ്ടായിരുന്നു.

ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ രാഹുല്‍ഗാന്ധി ഇന്ന് സുല്‍ത്താൻപൂർ എംപി എംഎല്‍എ  കോടതിയില്‍ ഹാജരാകും . കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചക്ക് 2 മണി വരെ നിര്‍ത്തിവെക്കും.2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ  കർണാടകയില്‍ വച്ച്  അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര മാനനഷ്ട കേസ് നൽകിയിരിക്കുന്നത്.അമേഠിയിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നു പോകുമ്പോഴാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. നേരത്തെ കേസിൽ സമൻസ് അയച്ചിരുന്നെങ്കിലും രാഹുൽ​ഗാന്ധി ഹാജരായിരുന്നില്ല

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം