
ദില്ലി: അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് (assembly election)പ്രഖ്യാപനം ഉടൻ എന്ന് കമ്മീഷൻ വൃത്തങ്ങൾ(election commission). ആരോഗ്യമന്ത്രാലയം പച്ചക്കൊടി കാട്ടിയതായി സൂചന ലഭിച്ചു. അതേസമയം തെരഞ്ഞെടുപ്പ് റാലികൾക്ക് കർശന മാർഗ്ഗനിർദ്ദേശം കൊണ്ടുവരാനാണ് ആലോചന.വിർച്വൽ റാലികൾക്ക് മുൻതൂക്കം കൊടുക്കണമെന്നതാണ് കമ്മിഷന്റെ പരിഗണനയിൽ ഉള്ള കാര്യം. റോഡ് ഷോ തടയുന്നതും പരിഗണനയിൽ ഉണ്ട്.
യുപി (Uttar Pradesh) ഉൾപ്പടെ അഞ്ച് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടക്കേണ്ടത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ഫെബ്രുവരിയിൽ ആകനാണ് സാധ്യത.
സാമൂഹിക അകലം ഉറപ്പാക്കാൻ വോട്ടിംഗ് സമയം ഒരു മണിക്കൂർ നീട്ടും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സ്ഥാപിക്കും. ഒരുലക്ഷത്തോളം ബൂത്തുകളില്‍ വെബ്‍കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. എല്ലാ രാഷ്ട്രീയ പാർട്ടികളും മാർഗനിര്‍ദ്ദേശം പാലിച്ച് വോട്ടെടുപ്പ് നടത്തണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam