
ലക്നൗ: ആതീഖ് അഹമ്മദിൻ്റെയും സഹോദരൻ്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ്. ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുൺ മൗര്യ ഹമീർ പൂർ സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ച്ചയോടെയാണ് പ്രയാഗ് രാജിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രിയാണ് ആതീഖ് അഹമ്മദും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെടുന്നത്.