മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം; പതിനെട്ട് പേർ പൊലീസ് പിടിയിൽ

Published : Jul 25, 2023, 11:01 AM IST
മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണം; പതിനെട്ട് പേർ പൊലീസ് പിടിയിൽ

Synopsis

ആക്രമണത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഘർഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ടുറയില്‍ കർ‍ഫ്യൂ തുടരുകയാണ്. 

ഷില്ലോം​ഗ്: മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പതിനെട്ട് പേര്‍ പൊലീസ് പിടിയില്‍. ഇന്നലെ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മ ടുറയിലെ ഓഫീസിലുള്ളപ്പോഴാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. സംഘർഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ടുറയില്‍ കർ‍ഫ്യൂ തുടരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. 

ഇന്നലെയാണ് മുഖ്യമന്ത്രി ഓഫീസിന് നേരെ ആക്രമണം. ടൂറയെ ശൈത്യകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നവരാണ് ആക്രമണം നടത്തിയത്. മുഖ്യമന്ത്രി ഓഫീസിലുള്ളപ്പോള്‍ പ്രതിഷേധക്കാർ ഓഫീസിന് നേരെ കല്ലെറിയുകയായിരന്നു. അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സംഘർഷസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. ടൂറയില്‍ കർഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.

ടൂറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് എ.സി.എച്ച്.ഐ.കെ, ജി.എച്ച്.എസ്.എം.സി തുടങ്ങിയ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. ഇവരുമായുള്ള ചര്‍ച്ചയ്ക്കായാണ് മുഖ്യമന്ത്രി എത്തിയത്. ഇതിനിടെ വൈകുന്നേരത്തോടെ ഓഫീസിന് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഇവരില്‍ ചിലരാണ് ഓഫീസിന് നേരെ കല്ലെറിയാന്‍ തുടങ്ങിയത്. സ്ഥിതി നിയന്ത്രണാതീതമായതോടെ ടൂറയില്‍ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖ്യമന്ത്രി സുരക്ഷിതനാണെങ്കിലും അദ്ദേഹത്തിന് ഓഫീസില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഓഫീസിലേക്കുള്ള റോഡും പ്രതിഷേധക്കാര്‍ തടഞ്ഞു. 

Also Read:  മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം; പുറത്തിറങ്ങാനാവാതെ മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാൽഘറിൽ സർക്കാർ മുട്ടുമടക്കി; പതിനായിരങ്ങൾ പങ്കെടുത്ത സിപിഎം മാർച്ച് വിജയം; ആവശ്യങ്ങൾ അംഗീകരിച്ചു
5 പേരെ കൊന്ന യുവാവും ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ടയാളെ കൊന്ന യുവതിയും ജയിലിൽ വെച്ച് പ്രണയത്തിലായി, വിവാഹത്തിന് പരോൾ