മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്

Published : Dec 09, 2025, 02:42 PM IST
Previous CJI, Advocate Rakesh Kishore

Synopsis

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം. ദില്ലിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാൾ ചെരുപ്പൂരി അടിച്ചത്

ദില്ലി: മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം. ദില്ലിയിലെ കർകർദൂമ കോടതി പരിസരത്തുവച്ചാണ് അഭിഭാഷകനായ രാകേഷ് കിഷോറിനെ ഒരാൾ ചെരുപ്പൂരി അടിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒക്ടോബർ അഞ്ചിനാണ് രാകേഷ് കിഷോർ ജസ്റ്റിസ് ഗവായ്ക്കെതിരെ ഷൂ എറിഞ്ഞത്. ഒന്നാം നമ്പർ കോടതിയിൽ ചീഫ് ജസ്റ്റിസ് ഗവായ് ആദ്യ കേസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് സംഭവം നടന്നത്. സുപ്രീം കോടതി അഭിഭാഷകർക്ക് നൽകിയ പ്രോക്സിമിറ്റി കാർഡ് ഉപയോഗിച്ച് രാകേഷ് കിഷോർ പെട്ടെന്ന് തന്‍റെ ഷൂ ഊരി ബെഞ്ചിലേക്ക് എറിയുകയായിരുന്നു. സനാതന ധർമ്മത്തെ അപമാനിക്കുന്നത് ഞങ്ങൾ സഹിക്കില്ലെന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.

സംഭവത്തെ മറന്നുപോയ അധ്യായമെന്നാണ് പിന്നീട് ജസ്റ്റിസ് ഗവായ് പറഞ്ഞത്. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നത്. തുറന്ന കോടതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവിച്ചതിൽ ഞാനും എന്റെ ബഹുമാനപ്പെട്ട സഹപ്രവർത്തകനും ഞെട്ടിപ്പോയി. ഞങ്ങൾക്ക് അത് മറന്നുപോയ ഒരു അധ്യായമാണെന്നായിരുന്നു അഭിപ്രായ പ്രകടനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്