
ബെംഗളുരു: ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞ ഓഡി കാർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ചു. വിഐപി നമ്പറുള്ള വാഹനമാണ് പുലർച്ചെ 2.30 ന് ഫുട്ട്പാത്തിലൂടെ ഇരച്ചുകയറി ബിൽഡിംഗിൽ ഇടിച്ചത്. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേരും മരിച്ചു. തമിഴ്നാട് എംഎൽഎയുടെ മകനും മരിച്ചവരിൽ ഉൾപ്പെടും. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് സ്ത്രീകൾ അടക്കം ആറ് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഡിഎംകെ എംഎൽഎ വൈ പ്രകാശിനെറെ മകൻ കരുണ സാഗറാണ് മരിച്ചവരിൽ ഒരാൾ. എല്ലാവരും 20 വയസ്സിനോടടുത്ത് പ്രായമുള്ളവരാണ്. വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam