അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള; പ്രധാനമന്ത്രി റിപ്പോർട്ട് തേടി, ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു

Published : Jun 23, 2026, 12:31 PM IST
ayodhya ram temple

Synopsis

അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പിലും ഭൂമി ഇടപാടിലെ ക്രമക്കേടിലും പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി.

ദില്ലി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടി. പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുപി സർക്കാർ പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറി. അതിനിടെ അയോധ്യ ക്ഷേത്രത്തിൻ്റെ ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകി. ദൈനംദിന ഭരണ ചുമതല ജില്ലാ മജിസ്‌ട്രേറ്റ് ഏറ്റെടുത്തു. ശശാങ്ക് ത്രിപാഠിക്ക് ആണ് ചുമതല. കാണിക്ക എണ്ണുന്നതിലും മാറ്റം വരുത്തി. മേശയിൽ വച്ച് പണം എണ്ണരുത്. തറയിൽ പരവതാനി വിരിച്ച് അതിൽ പണം എണ്ണണം. ഭണ്ഡാരത്തിൽ നിന്ന് പണം മാറ്റുമ്പോഴും എണ്ണുമ്പോഴും വീഡിയോ നിർബന്ധമായും ചിത്രീകരിക്കണം. ആറ് പുതിയ സിസിടി വി ക്യാമറകൾ കൂടി സ്ഥാപിച്ചു. ക്യാമറകളുടെ സ്റ്റോറേജ് കപ്പാസിറ്റി കൂട്ടി.

അതേസമയം സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ അലഹബാദ് ഹൈക്കോടതി ഇടപെടാൻ തയ്യാറായിരുന്നില്ല. കേസ് എടുക്കണമെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നതും അടക്കമുള്ള ഹര്‍ജിയിൽ അലഹബാദ് ഹൈക്കോടതി വാദം കേൾക്കാൻ വിസമ്മതിച്ചു. ഉത്തർപ്രദേശ് സർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഖ്നൗ ബഞ്ചാണ് ഹർജി കേൾക്കാൻ വിസമ്മതിച്ചത്. അതേസമയം സംഭാവന തട്ടിപ്പിനൊപ്പം ഭൂമി ഇടപാടിലും അയോധ്യയില്‍ വന്‍ ക്രമക്കേട് നടന്നെന്ന വിവരമാണ് പുറത്തുവരുന്നത്. വിപണി വിലയിലും കൂടിയ വിലയ്ക്ക് ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ അന്വേഷണ സംഘം വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം തേടിയേക്കും.

പണം എണ്ണി തിട്ടപ്പെടുത്തുന്ന 40 ജീവനക്കാരെ ട്രസ്റ്റ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ ജീവനക്കാർക്കെതിരെയാണ് ഈ അടിയന്തര നടപടി സ്വീകരിച്ചത്. ഇതിനൊപ്പം തന്നെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പണം എണ്ണുന്ന മുറിയിലെ സി സി ടി വി ക്യാമറകളുടെ എണ്ണവും വർദ്ധിപ്പിച്ചു. ഇതിനിടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി പ്രക്ഷോഭ കാലത്തെ കർസേവകരുടെ സംഘടനയായ ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചു.

തട്ടിപ്പിന്‍റെ വിവരങ്ങൾ

അയോധ്യയിലെ രാമക്ഷേത്രത്തിലെ സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോടിക്കണക്കിന് രൂപ നഷ്‌ടമായെന്ന് പ്രാഥമിക നിഗമനം. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച 60 കിലോ വെള്ളികട്ടികളും കാണാനില്ലെന്ന് റിപ്പോർട്ടുണ്ട്. പ്രാണപ്രതിഷ്ഠ ചടങ്ങിൽ വിഗ്രഹത്തിന് സമർപ്പിച്ച വെള്ളിക്കട്ടികളാണ് മോഷണം പോയത്. ക്ഷേത്ര ജീവനക്കാർക്ക് പുറത്തേക്ക് അന്വേഷണം വ്യാപിപിച്ചേക്കും. ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. നൂറിലേറെ പേരുടെ മൊഴിയെടുത്ത അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ്. 20 ലധികം പേര്‍ക്കെതിരെ കേസെടുക്കാന്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുവെന്നാണ് വിവരം.

പിന്നാലെയാണ് ഭൂമി തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. രാമക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ വിസ്തൃതി 70 ല്‍ നിന്ന് 170 ഏക്കറായി കൂട്ടാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയത്. മാര്‍ക്കറ്റ് വിലയുടെ 17 ഇരട്ടി പോലും വില നല്‍കി ഭൂമി വാങ്ങിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ട്രസ്റ്റ് ഭാരവാഹികൾക്കും ക്ഷേത്ര ജീവനക്കാർക്കും അയോധ്യ വിട്ടുപോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ തലേന്ന് പ്രതിശ്രുത വധുവും മാതാപിതാക്കളും മരിച്ച നിലയിൽ; കാരണം സൂചിപ്പിച്ച് കുറിപ്പ്, അന്വേഷണം പ്രദേശവാസിയായ യുവാവിലേക്ക്
ആൺകുഞ്ഞിന് 9 ലക്ഷം, പെൺകുഞ്ഞിന് 4 ലക്ഷം, പലചരക്ക് സാധനം പോലെ വിലയിട്ട് നവജാത ശിശുക്കളെ വിറ്റു, ഞെട്ടിക്കുന്ന കണ്ടെത്തൽ