ഫ്ലോറിഡയിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം, 3പേരും ​ഗുരുതരാവസ്ഥയിൽ

Published : Apr 04, 2024, 02:44 PM ISTUpdated : Apr 04, 2024, 03:03 PM IST
ഫ്ലോറിഡയിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം, 3പേരും ​ഗുരുതരാവസ്ഥയിൽ

Synopsis

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ബൊമ്മിഡി അനുഷ- കൊമ്മാറെഡ്ഡി സുശീൽ ദമ്പതികളുടെ കാറാണ് അപകടത്തിൽ പെട്ടത്. കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്ന് ഫ്ലോറിഡ പൊലീസ് പറയുന്നു. 

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുഞ്ഞ് മരിച്ചു. തെലങ്കാനയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽ പെട്ടത്. ഇവരുടെ ഒരു വയസ്സുള്ള മകനാണ് മരിച്ചത്. കുടുംബം സഞ്ചരിച്ച കാർ ഹൈവേയിൽ നിന്ന് തെന്നി മരത്തിലിടിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. 

സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരായ ബൊമ്മിഡി അനുഷ- കൊമ്മാറെഡ്ഡി സുശീൽ ദമ്പതികളുടെ കാറാണ് അപകടത്തിൽ പെട്ടത്. കുടുംബം സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്ന് ഫ്ലോറിഡ പൊലീസ് പറയുന്നു. ഇവരുടെ രണ്ടു മക്കളും കാറിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഫ്‌ളോറിഡയിലെ ആശുപത്രിയിലേക്ക് ‌എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. 11 വയസ്സുള്ള മകൻ അദ്വൈതും ദമ്പതികളും ​ഗുരുതരാവസ്ഥയിലാണ്. സുശീലിനും അദ്വൈതിനും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. അനുഷയുടെ ഇടതുകാലിനും മുഖത്തിനും പരിക്കുണ്ട്.

ആശ്വാസം; കുഴല്‍ക്കിണറില്‍ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി, 20 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ