അഭികാമ്യമല്ലാത്ത പ്രവര്‍ത്തനമെന്ന് വിലയിരുത്തൽ; സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ വിലക്ക് കേന്ദ്രം നീട്ടി

Published : Jan 17, 2024, 11:50 AM IST
അഭികാമ്യമല്ലാത്ത പ്രവര്‍ത്തനമെന്ന് വിലയിരുത്തൽ; സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ വിലക്ക് കേന്ദ്രം നീട്ടി

Synopsis

വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയ ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എഫ് സി ആർ എ രജിസ്ട്രേഷൻ റദ്ദാക്കിയത്

ദില്ലി: രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ പോളിസി റിസർച്ചിന്റെ വിലക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടി. രാജ്യത്തെ സാമ്പത്തിക രംഗത്തിന് അഭികാമ്യമല്ലാത്ത പ്രവർത്തങ്ങൾ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.  സിപിആർ വിദേശ ഫണ്ട് സ്വീകരിക്കുന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. ആദ്യം 180 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയം ഇത് അടുത്ത 180 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.  വിദേശ ഫണ്ട് മറ്റ് ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു തുടങ്ങിയ ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് എഫ് സി ആർ എ രജിസ്ട്രേഷൻ റദ്ദാക്കിയത്. എന്നാൽ തങ്ങൾ രാജ്യത്തെ നിയമം പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും നൽകിയ എല്ലാ നോട്ടീസുകൾക്കും കൃത്യമായ മറുപടി നൽകിയിരുന്നതായും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ