വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെ, നിർദേശങ്ങൾ തേടി ജിബിഎ

Published : Sep 04, 2026, 09:37 AM IST
Bengaluru Traffic

Synopsis

പുതിയ പാർക്കിംഗ് നയം അവതരിപ്പിച്ച് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതിന് വാർഷിക ഫീസ് ഈടാക്കും. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് നഗരത്തിൽ പ്രവേശിക്കുന്നതിനും സർവീസ് നടത്തുന്നതിനും സമയ നിയന്ത്രണം ഏർപ്പെടുത്തി.

ബെംഗളൂരു: പുതിയ പാർക്കിംഗ് നയവുമായി ഗ്രേറ്റർ ബാംഗ്ലൂർ അതോറിറ്റി (ജിബിഎ). വീടിന് മുന്നിൽ വാഹനം നിർത്തിയിടാൻ പണം ഈടാക്കും. വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെയാണ് ഈടാക്കുക. പൗരന്മാരിൽ നിന്ന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി നിർദേശങ്ങൾ തേടിയിട്ടുണ്ട്. വാണിജ്യ മേഖലകളിൽ പാർക്കിങ്ങിന് പ്രത്യേകം ചാർജ് ഈടാക്കും. കാറുകൾക്ക് മണിക്കൂറിന് 40 മുതൽ 80 രൂപ വരെയായിരിക്കും. ഇരുചക്ര വാഹനങ്ങൾക്ക് മണിക്കൂറിന് 20 മുതൽ 40 രൂപ വരെയും ഈടാക്കും. അതേ സമയം, ഒഴിഞ്ഞു കിടക്കുന്ന ഭൂമി പാർക്കിങ്ങിനായി നൽകുന്നവർക്ക് ഇളവുണ്ടാകും. സ്ഥലമുടമകൾക്ക് 100 ശതമാനം വരെ നികുതിയിളവും പരിഗണയിൽ. ജിബിഎ നിർദേശങ്ങളിൽ പൊതുജനത്തിന് അഭിപ്രായം അറിയിക്കാം.

ബെംഗളൂരു നഗരത്തിലെ ഗതാഗത കുരുക്കിൽ അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് നിയന്ത്രണം. രാവിലെ 8 മണി കഴിഞ്ഞ് നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും തീരുമാനം. രാത്രി 8 മണിക്ക് മുൻപ് സർവീസ് നടത്തുന്നതും തടയും. നിയന്ത്രണം കേരളത്തിൽ നിന്നുൾപ്പെടെ എത്തുന്ന സ്വകാര്യ ബസുകൾക്കായിരിക്കും. നഗരത്തിലെ പ്രധാന മേൽപ്പാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾക്കും വിലക്ക് പ്രഖ്യാപിച്ചു. പുതിയ ട്രാഫിക് പരിഷ്കാരം പ്രാബല്യത്തിൽ വന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ചരിത്ര നേട്ടം, ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നത്': അഭിനന്ദനവുമായി പ്രധാനമന്ത്രി
'തലയടിച്ച് പൊട്ടിച്ചു, ബിജെപി മന്ത്രി വിളിച്ചതോടെ വിട്ടയച്ചു'; സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സിജെപി സംഘം ഇന്ന് സ്റ്റേഷനിലേക്ക്