
ചെന്നൈ: അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി എന്ന് അറിയിച്ചുകൊണ്ടുള്ള ബാനർ തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിൽ വീണ്ടും പുനഃസ്ഥപിച്ചു. ബാനർ പുനഃസ്ഥാപിക്കാൻ മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതേസമയം ബാനർ ഒഴിവാക്കണമെന്ന അവശ്യവുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോർഡ് ആദ്യം നീക്കിയത്. അതിന് പിന്നാലെ മറ്റൊരു വിഭാഗത്തിന്റെ ആളുകൾ ക്ഷേത്രത്തിലേക്ക് കടക്കാൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ പ്രധിഷേധം ഉന്നയിക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് വിഷയം കോടതിയുടെ പരിഗണനയിലേക്ക് എത്തുന്നത്. മദ്രാസ് ഹൈക്കോടതി തൽസ്ഥിതി തുടരാനുള്ള നിർദ്ദേശം ദേവസം വകുപ്പിന് നൽകി. ഇടക്കാല ഉത്തരവ് നൽകിയതിന് ശേഷം കേസ് നാളെ വീണ്ടും മദ്രാസ് ഹൈക്കോടതി പരിഗണിക്കും. വിവാദം മുറുകുന്നതിനിടെ സിപിഎം തമിഴ്നാട് ഘടകം ബാനർ പുനഃസ്ഥാപിക്കരുത് എന്ന ആവശ്യവുമായി മുന്നോട്ട് വന്നു. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിലും ആരാധനാലയങ്ങളിലും എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾ സന്ദർശനം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും വളരെയധികം സാമുദായിക സൗഹൃദം പുലർത്തുന്ന ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ള വിലക്കുകൾ വേണ്ടെന്നും തമിഴ്നാട് സിപിഎം പ്രസ്താവിച്ചു.
Read More: 'ഇടതുപക്ഷവുമായുള്ള സഖ്യം തുടരും'; ബിജെപിയെ ഒന്നിച്ച് പരാജയപ്പെടുത്തണമെന്ന് എം കെ സ്റ്റാലിൻ
തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സമയത്ത് എതെങ്കില്ലും വിഭാഗത്തിന് അതൃപ്തിക്ക് കാരണമാകുന്ന തീരുമാനങ്ങൾക്ക് സ്റ്റാലിൻ സർക്കാർ തുനിയാൻ സാധ്യതയില്ലെന്നാണ് ദേവസം ബോർഡിന്റെ ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam