
ദില്ലി : ബിബിസി പഞ്ചാബിയുടെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി. അമൃത് പാൽ സിങ് വിഷയവും സിക്ക് പ്രതിഷേധ വാർത്തകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന. അധികൃതരുടെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്ന് ട്വിറ്റർ വ്യക്തമാക്കി. നേരത്തെ മാധ്യമപ്രവർത്തകരുടെയും കനേഡിയൻ അധികൃതരുടെയടക്കം ട്വിറ്റർ അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദത്തിന് പിന്നാലെ ദില്ലിയിലെയും മുംബൈയുിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വലിയ വിവാദത്തിനാണ് ഈ പരിശോധന വഴിവച്ചത്.
Read More : 'അങ്ങേയറ്റം ദാരുണമായ സാഹചര്യം'; ട്വിറ്ററിന്റെ മൂല്യം ഇലോൺ മസ്‌ക് വാങ്ങിയപ്പോഴുള്ളതിന്റെ പകുതി പോലുമില്ല!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam