ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ വ്യാപക സംഘർഷം; 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Published : Jul 08, 2023, 09:46 AM ISTUpdated : Jul 08, 2023, 11:08 AM IST
ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞടുപ്പിനിടെ വ്യാപക സംഘർഷം; 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Synopsis

കൂച്ച്ബീഹാറിൽ പോളിംഗ് ബൂത്തിൽ ആക്രമണം. അക്രമികൾ ബാലറ്റ് പേപ്പറുകൾ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. 

കൊൽക്കത്ത : ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ വ്യാപക സംഘർഷം. ബിജെപി, കോൺഗ്രസ്, സിപിഎം, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ആക്രമണങ്ങളിൽ ആകെ എട്ട് പേർ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്. അഞ്ച് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ഒരു ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു.  

കൂച്ച്ബീഹാറിൽ പോളിംഗ് ബൂത്തിൽ ആക്രമണമുണ്ടായി. അക്രമികൾ ബാലറ്റ് പേപ്പറുകൾ കത്തിച്ചതോടെ തെരഞ്ഞെടുപ്പ് തടസപ്പെട്ടു. മാൾഡയിലെ മണിക്ക് ചെക്കിൽ ക്രൂഡ് ബോംബ് ആക്രമണത്തിൽ ഒരു തൃണമൂൽ പ്രവർത്തകന് പരിക്കേറ്റു. മുർഷിദാബാദിൽ കോൺഗ്രസ്-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി. റെജിനഗർ, തുഫംഗഞ്ച്, ഖാർഗ്രാം എന്നിവിടങ്ങളിലായി മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 2 പേർക്ക് വെടിയേറ്റെന്നും തൃണമൂൽ കോൺഗ്രസ് ആദ്യം ട്വീറ്റ് ചെയ്തു. പിന്നീടാണ് മരണ സംഖ്യ ഉയർന്നത്. കോൺഗ്രസ്, ബിജെപി, സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിടുകയാണെന്നും സുരക്ഷയ്ക്ക് നിയോഗിച്ച കേന്ദ്ര സേന നിഷ്കൃയരാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 

മിഷൻ 2024 ന് തുടക്കമിട്ട് ബിജെപി, ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് 2024;രാജ്യത്തെ 3 മേഖലകളായി തിരിച്ച് പ്രവർത്തനം

അതിനിടെ, ആക്രമണങ്ങൾ തുടരുന്നതിനിടെ, അപ്രതീക്ഷിതമായി ബംഗാളിൽ പോളിംഗ് ബൂത്തുകൾ ഗവർണർ സന്ദർശിച്ചു. നോർത്ത് 24 പർഗാനാസിലെ ബസുദേബ്പൂരിലെ പോളിംഗ് ബൂത്തുകളിലേക്കാണ് സി വി ആനന്ദ ബോസെത്തിയത്. സിപിഎം പ്രവർത്തകർ ഗവർണറെ നേരിൽ കണ്ട് തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾ അറിയിച്ചു. സ്ഥിതി നീരീക്ഷിച്ചു വരികയാണെന്ന് ഗവർണർ ആഹ്വാനം ചെയ്തു. ബുള്ളറ്റുകൾ കൊണ്ടല്ല ബാലറ്റ് കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.  ജനങ്ങൾ വോട്ട് ചെയ്യാൻ എത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടു. 

പശ്ചിമബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൃണമൂൽ, ബിജെപി, സിപിഎം പാർട്ടികൾക്ക് നിർണ്ണായകമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷങ്ങളിൽ ജൂൺ 8 മുതൽ ഇതുവരെ 24 പേരാണ് മരിച്ചത്. 822 കമ്പനി അർധസൈനികരെയാണ് തെരഞ്ഞടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 

 

 

 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു