
ബെംഗളുരു: ദില്ലി വിമാനത്താവളത്തിൽ വെള്ളം കയറിയ സംഭവം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോൾ കർണാടകയിൽ മഴ ശക്തമായതോടെ ബെംഗളുരു വിമാനത്താവളത്തിലും വെള്ളം കയറി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ബെംഗളൂരുവിൽ 93 മില്ലീമീറ്റർ മഴ ലഭിച്ചു, റോഡുകളെല്ലാം വെള്ളം നിറഞ്ഞു.
വെള്ളപ്പൊക്കമായതിനാൽ ടാക്സികൾ നിരത്തിലിറക്കാൻ സാധിക്കാതെ വന്നതോടെ ട്രാക്ടറുകളിലാണ് ആളുകൾ വിമാനത്താവളത്തിലെത്തുന്നത്. നഗരത്തിൽ ഇടിമിന്നലോട് കൂടടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. നിരവധി പേർ നഗരത്തിലെ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.