
ബെംഗളുരു: ഏതാനും വര്‍ഷങ്ങളായി ബെംഗളുരും ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഹബ്ബായിയെന്ന ആരോപണവുമായി ബിജെപി എംപി. ബിജെപി യൂത്ത് വിംഗ് പ്രസിഡന്‍റായ ബിജെപി എംപി തേജസ്വി സൂര്യയുടേതാണ് ആരോപണം. എന്‍ഐഎയുടെ സ്ഥിരം ഡിവിഷന്‍ ബെംഗളൂരില്‍ തുറക്കണമെന്നാണ് എംപി കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ബിജെപിയുടെ യുവജന നേതൃത്വത്തിലേക്ക് എത്തിയതിന് തൊട്ട് പിന്നാലെയാണ് പ്രസ്താവന.
ഇന്ത്യയിലെ സിലിക്കോണ്‍വാലിയില്‍ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളാണ് വ്യക്തമായത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇന്‍കുബേഷന്‍ കേന്ദ്രമായി നഗരം മാറിയെന്നും തേജസ്വി സൂര്യ പറയുന്നു. കര്‍ണാടകയിലം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്‍ഐഎ പരിശോധിക്കണമെന്നും തേജസ്വി സൂര്യ ആവശ്യപ്പെട്ടു. നിരവധി സ്ലീപ്പര്‍ സെല്ലുകളാണ് കര്‍ണാടകയില്‍ കണ്ടെത്തിയതെന്നും തേജസ്വി സൂര്യ പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇത് കൂടുതലാണെന്നും ബിജെപി എം പി ആരോപിക്കുന്നു. ഓഗസ്റ്റിലുണ്ടായ അക്രമണങ്ങള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. രാജ്യത്തുടനീളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഇന്‍കുബേഷന്‍ സെന്‍ററായി ബെംഗളുരു മാറുന്നതില്‍ ആശങ്കയുണ്ടെന്നും തേജസ്വി സൂര്യ എന്‍ഡി ടിവിയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam