ഭാര്യയുമായി പിരിഞ്ഞ് താമസം, വാക്കു തര്‍ക്കത്തിന് ശേഷം ആത്മഹത്യ; യുവാവിന്‍റെ മരണത്തില്‍ പരാതിയുമായി അച്ഛന്‍

Published : Apr 07, 2025, 04:16 PM IST
 ഭാര്യയുമായി പിരിഞ്ഞ് താമസം, വാക്കു തര്‍ക്കത്തിന് ശേഷം ആത്മഹത്യ; യുവാവിന്‍റെ മരണത്തില്‍ പരാതിയുമായി അച്ഛന്‍

Synopsis

ഒരു വര്‍ഷമായി യുവാവ് ഭാര്യയുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. 

ബെംഗളൂരു: ബെംഗളൂരില്‍ 40 കാരനായ മാര്‍ക്കറ്റിങ് പ്രൊഫഷണല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതി നല്‍കി പിതാവ്. മകന്‍ മരിക്കുന്നതിന് മുമ്പ് ഭാര്യയുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും അതിന് ശേഷമാണ് ആത്മഹത്യ ചെയ്തതെന്നുമാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രശാന്ത് നായര്‍ എന്ന യുവാവിനെയാണ് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബെഗളൂരുവിലെ ഒരു കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു പ്രശാന്ത്. ഇയാള്‍ക്ക് എട്ട് വയസ് പ്രായമുള്ള ഒരു മകളുണ്ട്. ഒരു വര്‍ഷമായി പ്രശാന്ത് ഭാര്യ പൂജ നായരുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ് പന്ത്രണ്ട് വര്‍ഷമായി. മകനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പിതാവ് തിരഞ്ഞു ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് മകന്‍ ഭാര്യയുമായി ഫോണിലൂടെ വാക്കുതര്‍ക്കംഉണ്ടായെന്നാണ് പിതാവ് പറയുന്നത്.

എന്നാല്‍ ആത്മഹത്യയ്ക്ക് പൂജ നായര്‍ ആണ് കാരണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഒരു വര്‍ഷമായി പ്രശാന്തുമായി പിരിഞ്ഞു താമസിക്കുന്ന പൂജയ്ക്കെതിരെ അത്തരത്തിലുള്ള ആരോപണങ്ങള്‍ ഇല്ലെന്നും നോര്‍ത്ത് ബെഗളൂരു പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ദാമ്പത്യപ്രശ്നങ്ങള്‍ കൊണ്ടുള്ള മാനസിക സമ്മര്‍ദമാണ് മകന്‍റെ മരണ കാരണമെന്നും എന്നാല്‍ ആരെയും സംശയിക്കുന്നില്ലെന്നുമാണ് പ്രശാന്തിന്‍റെ അച്ഛന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Read More:ഡോക്ടര്‍ വ്യാജനോ? വ്യാജ ഡോക്ടര്‍ നടത്തിയ ശസ്ത്രക്രിയയില്‍ 7 പേര്‍ കൊല്ലപ്പെട്ടെന്ന് ആരോപണം,സംഭവം മധ്യപ്രദേശിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ