പ്രേതവേഷമണിഞ്ഞ് നാട്ടുകാരെ വിറപ്പിച്ച് 'പ്രാങ്ക്'; ഏഴ് യുവാക്കൾ അറസ്റ്റിൽ

By Web TeamFirst Published Nov 12, 2019, 1:56 PM IST
Highlights
  • പ്രേതവേഷമണിഞ്ഞ് നാട്ടുകാരെ വിറപ്പിച്ച ഏഴ് യുവാക്കൾ അറസ്റ്റിൽ
  • ബംഗളൂരു പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്

ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ 'പ്രാങ്ക്' വീഡിയോകൾക്ക് (തമാശ വീഡിയോകൾ) പ്രേക്ഷകർ നിരവധിയാണ്. ഇത്തരം പ്രവർത്തികൾ 'പ്രാങ്കിന്' ഇരയാകുന്നവരും രസിക്കാറുണ്ട്. എന്നാൽ ഇതിൽ പലതും ഭയപ്പെടുത്തുന്നതും ചിലപ്പോൾ ആളുകളുടെ ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്നവയും ആയിരിക്കും.

ഇത്തരത്തിൽ പ്രാങ്ക് വേഷമണിഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തിയ യുവാക്കാളെ അറസ്റ്റ് ചെയ്ത വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രേതവേഷമണിഞ്ഞ് തെരുവിലിറങ്ങിയ ഏഴ് യുവാക്കളെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഷാന്‍ നല്ലിക്(22), നിവേദ്(20), സജീല്‍ മുഹമ്മദ്(21), മുഹമ്മദ് അയൂബ്(20), സയ്ദ് നബീല്‍(20), യൂസഫ് അഹമ്മദ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ താക്കീത് നൽകിയ ശേഷം വിട്ടയച്ചു.

യുവാക്കൾ പ്രേതവേഷണിഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. മൂന്ന് യുവാക്കൾ വെള്ള വസ്ത്രമണിഞ്ഞ് ഓട്ടോറിക്ഷാ ​ഡ്രൈവറെ ഭയപ്പെടുത്തുന്നതാണ് ഒരു വീഡിയോ. യുവാക്കളെ കണ്ടതും ഭയന്ന് ഓട്ടോറിക്ഷ പിന്നോട്ടെടുക്കുന്ന ഡ്രൈവറെയും വീഡിയോയിൽ കാണാം. രാത്രി റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരെയും വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവരേയും പ്രേതവേഷത്തിലെത്തുന്ന യുവാക്കൾ പേടിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

click me!