ഓട്ടോയിൽ നിന്നിറങ്ങി കടയിൽ പോയി തിരിച്ചുവരുമ്പോൾ ഡ്രൈവറുടെ കൈ ഹാൻബാഗിനുള്ളിൽ, വീഡിയോ പങ്കുവച്ച് യുവതിയുടെ പരാതി

Published : Jun 22, 2025, 06:44 PM IST
auto driver

Synopsis

ബെംഗളൂരുവിൽ റാപ്പിഡോ ഡ്രൈവർ തന്റെ ഹാൻഡ്ബാഗിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചതായി യുവതി ആരോപിച്ചു. 

ബെംഗളൂരു: ബെംഗളൂരുവിൽ റാപ്പിഡോ ഓട്ടോറിക്ഷാ ഡ്രൈവർ തന്റെ ഹാൻഡ്ബാഗിൽ നിന്ന് പണം മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മോഡലും ഫാഷൻ ഡിസൈനറുമായ ജാൻവി ക്ഷത്രിയസ് ആണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോയും സംഭവത്തിന്റെ വിശദാംശങ്ങളും പങ്കുവെച്ചത്.

ജാൻവി പറയുന്നത് പ്രകാരം, അടുത്തിടെ ഒരു യാത്രക്കിടെ, ഡ്രൈവർ തന്റെ റിയർവ്യൂ മിററിലൂടെ തന്നെ തുടർച്ചയായി നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആവര്‍ത്തിച്ചുള്ള ഈ നോട്ടം തന്നെ ഭയപ്പെടുത്തി. തന്റെ ഫോണിൽ ചാര്‍ജ് കുറവാണെന്ന് ഉടൻതന്നെ സ്നാപ്ചാറ്റ് വഴി സുഹൃത്തിനെ അറിയിച്ചു. ഫോണിൽ ചാര്‍ജ് കുറവാണെന്നും ഓഫാകും മുമ്പ് ഇപ്പോൾ തന്നെ പണം അടയ്ക്കാമെന്നും ഡ്രൈവറോട് പറഞ്ഞു.

ഫോൺ ബാറ്ററി തീരുന്നതിന് മുമ്പ് പണമടയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ക്ഷത്രിയസ് ഡ്രൈവറെ അറിയിച്ചു. ആദ്യം അയാൾ സമ്മതിക്കുയും പിന്നീട് തന്റെ ഫോൺ ചാർജ് ചെയ്ത് തരാമെന്ന് പറഞ്ഞു. ഫോൺ വാങ്ങി ചാര്‍ജ് ചെയ്യാനായി വച്ചു. ഇതിനിടയിൽ ഒരു ഹനുമാൻ പ്രതിമ കണ്ടപ്പോൾ, ഞാൻ കൈ കൂപ്പി. ഇത് കണ്ടപ്പോഴായിരുന്ന തന്റെ വിശ്വാസത്തെ കുറിച്ച് അയാൾ മോശമായി സംസാരിച്ചത്. "അയാൾ തന്നെ പരിഹസിക്കുകയും ഞാൻ ഹിന്ദുവായിരുന്നുവോ എന്ന് ചോദിക്കുകയും ചെയ്തു. ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ, 'നിങ്ങളെ കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ' എന്നായിരുന്നു പ്രതികരണം.

പിന്നീട് ഒരു കടയ്ക്ക് മുന്നിൽ നിര്‍ത്തി കോഫി പൗഡര്‍ വാങ്ങാൻ പോയപ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. തിരികെ വരുമ്പോൾ ഡ്രൈവര്‍ തന്റെ ഹാൻഡ് ബാഗ് സിബ് തുറക്കാൻ ശ്രമിക്കുകയായിരുന്നു. കോഫി പൗഡര്‍ ലഭിക്കാതെ പെട്ടെന്ന് തിരികെ വന്നപ്പോഴായിരുനനു ഈ കാഴ്ച. പണം സിബ്ബിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. അത് പുറത്തെടുക്കാൻ അയാൾ പാടുപെടുന്നു. ഞാൻ തൊട്ടുപിന്നിൽ നിൽക്കുന്നത് അയാൾ അറിഞ്ഞിരുന്നില്ലെന്നും ജാൻവി പറഞ്ഞു.

ബാഗ് സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു അയാളുടെ വാദം. മറ്റൊരു പെൺകുട്ടി ബാഗ് മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ബാഗ് സുരക്ഷിതമായി മാറ്റിയതാണെന്നായിരുന്നു അയാൾ പറഞ്ഞത്.കാര്യം ചുറ്റുമുള്ളവരെ അറിയിച്ച ശേഷം അവർ ആ നിമിഷം വീഡിയോയിൽ പകർത്തി, ഡ്രൈവറുടെ വാഹന വിവരങ്ങൾ സഹിതം ഓൺലൈനിൽ പങ്കുവയ്ക്കുകയായിരുന്നു.

 

 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'