
ട്രിച്ചി: ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുന്നതായി തമിഴ്നാട് ഗവർണർ. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും രാമനാമം അലയടിക്കുന്നതായും ആർ എൻ രവി ബുധനാഴ്ച പറഞ്ഞു. ഭാരതം രാമരാജ്യത്തിലേക്ക് നീണ്ടുകയാണ്. നമ്മളും രാമ രാജ്യത്തിലേക്ക് നീങ്ങുകയാണ്. പുതിയ നേതൃത്വത്തിന് കീഴിലുള്ള പുതിയ ആരംഭമാണിത്. രാജ്യം മുഴുവന്‍ ഏറെ ആവേശത്തോടെയാണ് അയോധ്യ ക്ഷേത്ര പ്രതിഷ്ഠയെ കാണുന്നതെന്നുമാണ് തമിഴ്നാട് ഗവർണർ വിശദമാക്കിയത്.
മയിലാടുംതുറൈയിൽ ബുധനാഴ് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു തമിഴ്നാട് ഗവർണർ. കവി കമ്പന്‍ അനുസ്മരണ പരിപാടിയിലായിരുന്നു തമിഴ്നാട് ഗവർണറുടെ പരാമർശം. കവി കമ്പനാണ് രാമ കഥ തമിഴിലേക്ക് വിവരിച്ച ആദ്യ രാമ ഭക്തനെന്നാണ് ഗവർണർ വിശേഷിപ്പിച്ചത്.
തമിഴ് രാമായണം നിരവധി പേരുടെ ഹൃദയങ്ങളിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെയാണ് പല ഭാഷകളിലേക്ക് രാമകഥ എഴുതപ്പെട്ടതെന്നും തമിഴ്നാട് ഗവർണർ പറഞ്ഞു. ഭാരതം രാമരാജ്യത്തിലേക്ക് നീങ്ങുമ്പോൾ ആളുകൾക്കും വിദ്യാർത്ഥികൾക്കും കമ്പനെ ചിരപരിചിതമാക്കേണ്ടതുണ്ടെന്നും തമിഴ്നാട് ഗവർണർ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam