
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് ബിജെപി.റഫേല്‍ പരാമര്‍ശത്തില്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് നാളെയാണ് ബിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സുപ്രിംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയ കേസില്‍ അപവാദപ്രചരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും റഫേലില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് സുപ്രിംകോടതി വിധിന്യായം വായിക്കണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി ഭുപേന്ദര്‍ യാദവ് ദില്ലിയില്‍ പറഞ്ഞു.
ഭരണപ്പാര്‍ട്ടി കൂടിയായ ബിജെപിയുടെ നേതൃത്വത്തില്‍ ഇന്നും ദില്ലിയില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എഐസിസി ആസ്ഥാനത്തിന് മുമ്പില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഇവിടെയും പ്രതിഷേധം. റഫേല്‍ വിധയില്‍ വിയോജിച്ച ജഡ്ജിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടി സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam