ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നെന്ന് ബിഗ് ബോസ് താരത്തിന്‍റെ തുറന്ന് പറച്ചില്‍; ട്വിറ്ററില്‍ പ്രതിഷേധം

Published : Jul 28, 2019, 01:38 PM IST
ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ശല്യം ചെയ്തിരുന്നെന്ന് ബിഗ് ബോസ് താരത്തിന്‍റെ തുറന്ന് പറച്ചില്‍; ട്വിറ്ററില്‍ പ്രതിഷേധം

Synopsis

കോളേജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ പറഞ്ഞത്. കമല്‍ഹാസന്‍ ഇയാളുടെ തുറന്നുപറച്ചിലിനെ എതിര്‍ക്കാത്തതും വിമര്‍ശന വിധേയമായി.

ചെന്നൈ: ബിഗ് ബോസ് മൂന്ന് തമിഴ് പതിപ്പില്‍ താരത്തിന്‍റെ തുറന്ന് പറച്ചില്‍ വിവാദമാകുന്നു. നടന്‍ ശരവണനാണ്  കോളേജില്‍ പഠിക്കുന്ന കാലത്ത് തിരക്കേറിയ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകളെ ഉപദ്രവിക്കാറുണ്ടെന്ന തുറന്ന് പറച്ചിലാണ് വിവാദമായത്. അവതാരകനായ കമല്‍ഹാസന്‍ പൊതുബസില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകള്‍ പറയുന്നതിടെയായിരുന്നു ശരവണന്‍റെ തുറന്ന് പറച്ചില്‍. 

ബസില്‍ പൊകുന്നത് വലിയ ബുദ്ധിമുട്ടാണ്. എല്ലാവരും കൃത്യസമയത്ത് എത്താന്‍ തിരക്കു കൂട്ടും. അതിനിടെ സ്ത്രീകളെ ശല്യം ചെയ്യുന്നവരുമുണ്ട്-കമല്‍ഹാസന്‍ പറഞ്ഞു. ഇതിനിടെയാണ് ശരവണന്‍ ഇടപെട്ടത്. കോളേജ് പഠനകാലത്ത് താനും പതിവായി സ്ത്രീകളെ ശല്യം ചെയ്തിട്ടുണ്ടെന്നായിരുന്നു ശരവണന്‍ പറഞ്ഞത്. കമല്‍ഹാസന്‍ ഇയാളുടെ തുറന്നുപറച്ചിലിനെ എതിര്‍ക്കാത്തതും വിമര്‍ശന വിധേയമായി.

നടനെതിരെയും കമല്‍ഹാസനെതിരെയും വ്യാപകമായ വിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്. ഗായിക ചിന്മയി ശ്രീപദയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്. 'ഒരുചാനലില്‍ ഒരുമനുഷ്യന്‍ സ്ത്രീകളെ അപമാനിച്ചത് വലിയ അഭിമാനത്തോടെ പറയുന്നു. സ്ത്രീകളടക്കമുള്ളവര്‍ ഇതിന് കൈയടിക്കുന്നുണ്ട്.'-ചിന്മയി ട്വിറ്ററില്‍ കുറിച്ചു. 

 

https://twitter.com/pudiharicharan/status/1155327983168585729

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
ബംഗ്ലാദേശിന്‍റെ പ്രസ്താവനയിൽ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്