
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം കിട്ടാതിരുന്ന മേഘാലയയിൽ സർക്കാരുണ്ടാക്കാൻ ബിജെപി. സർക്കാർ രൂപീകരണത്തിന് എൻപിപിക്ക് പിന്തുണ അറിയിച്ച് ബിജെപി കോൺറാഡ് സാംഗ്മയ്ക്ക് കത്ത് നൽകി. സംസ്ഥാനത്ത് 26 സീറ്റ് നേടിയ എൻപിപി ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. 11 സീറ്റ് നേടിയ യുഡിപിയാണ് രണ്ടാമത്തെ ഏറ്റവും വലിയ കക്ഷി. സർക്കാർ രൂപീകരണത്തിൽ എൻ പി പി ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ബിജെപി രംഗത്ത് വന്നതിന് പുറമെ, അമിത്ഷായുമായി കൊൻറാഡ് സാംഗ്മ ഫോണിൽ സംസാരിച്ചിരുന്നു. ഇക്കാര്യം ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചിരുന്നു. എന്നാൽ എങ്ങനെയാകും മേഘാലയയിലെ സഖ്യം എന്ന് കോൻറാഡ് സാംഗ്‌മ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്തിന് ഗുണം ചെയ്യുന്ന സഖ്യത്തിനൊപ്പമാകും എന്നാണ് എൻപിപി ഇതുവരെ സ്വീകരിച്ച നിലപാട്. മൂന്ന് സീറ്റിൽ ആണ് മേഘാലയയിൽ ബിജെപി വിജയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam