വോട്ടെടുപ്പിന്‍റെ പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 20, 2024, 09:01 PM IST
വോട്ടെടുപ്പിന്‍റെ പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഇന്നലെയായിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്. 2014ല്‍ മുറാദാബാദ് എംപിയായിരുന്നു കുൻവര്‍ സര്‍വേശ് സിങ് . 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു.

ലക്നൗ: വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു.

ഇന്നലെയായിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്. 2014ല്‍ മുറാദാബാദ് എംപിയായിരുന്നു കുൻവര്‍ സര്‍വേശ് സിങ് . 2019ല്‍ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. എംപിയാകുന്നതിന് മുമ്പ് അഞ്ച് തവണ എംഎല്‍എ ആയിരുന്നു.

നിലവില്‍ ഇദ്ദേഹത്തിന്‍റെ മകൻ കുൻവര്‍ സുശാന്ത് സിംഗ് ബിജെപി എംഎല്‍എയാണ്. കുൻവർ സർവേശ് സിങിന്‍റെ മരണത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.

Also Read:- സഹോദരങ്ങള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അമ്മയെ അബോധാവസ്ഥയില്‍ കണ്ടെത്തി, അച്ഛനെ കാണാനില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്