
ദില്ലി: ഹരിയാനയിൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് പൊട്ടിക്കരഞ്ഞ് ബിജെപി എംഎൽഎ. ശശി രഞ്ജൻ പർമർ എന്ന നേതാവാണ് ടിവി അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞത്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് തൻ്റെ പേര് ഒഴിവാക്കിയതിനെക്കുറിച്ച് റിപ്പോർട്ടർ ചോദിച്ചപ്പോഴാണ് എംഎൽഎയുടെ നിയന്ത്രണം വിട്ടത്. സംസ്ഥാനത്തെ ഭിവാനി, തോഷാം എന്നിവിടങ്ങളിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിത്വത്തിനുള്ള അവകാശവാദം ഇദ്ദേഹം ഉന്നയിച്ചിരുന്നു.
Read More.... അര്‍ധരാത്രി 1.30, ചുറ്റും നോക്കി പതുങ്ങിയെത്തി മതിൽ ചാടി, ഉത്രാളിക്കാവിൽ മോഷണം, പിന്നിൽ വാവ സുനിലെന്ന് നിഗമനം
എൻ്റെ പേര് ലിസ്റ്റിൽ വരുമെന്ന് കരുതിയെന്നും എന്നാൽ പാർട്ടി ഒഴിവാക്കിയത് അപ്രതീക്ഷിതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖം നടത്തുന്നയാൾ നേതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും എംഎൽഎ കരച്ചിൽ നിർത്തിയില്ല. പാർട്ടി തീരുമാനത്തിൽ സങ്കടമുണ്ടെന്നും എംഎൽഎ പറഞ്ഞു. ഹരിയാനയിൽ സെപ്റ്റംബർ 12ാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. സെപ്റ്റംബർ 16 വരെ പത്രിക പിൻവലിക്കാം.