Latest Videos

3.78 കോടി രൂപയുടെ സ്വർണാഭരണം; ബിജെപി സ്ഥാനാർഥിയുടെ സ്വത്ത് 221 കോടി  

By Web TeamFirst Published Apr 25, 2024, 6:08 PM IST
Highlights

സിദ്ദി ആംബർ ബസാർ സർക്കിളിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ സാങ്കൽപ്പിക അമ്പെയ്തെതിന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

ഹൈദരാബാദ്: ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത്തൽ. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാർത്ഥികളിൽ ഒരാളാണ് മാധവി. മാധവിക്കും ഭർത്താവ് കൊമ്പെല്ലാ വിശ്വനാഥിനും മൂന്ന് കുട്ടികൾക്കും 165.46 കോടി രൂപയുടെ ജംഗമ ആസ്തികളും ദമ്പതികൾക്ക് 55.91 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത്.

ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളിൽ 25.20 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടെ 31.31 കോടി രൂപയുടെ ജംഗമ ആസ്തികൾ തനിക്കുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 3.78 കോടി രൂപയുടെ സ്വർണാഭരണങ്ങളും മൂന്ന് കുട്ടികളുടെ പേരിൽ 45 കോടിയിലധികം വരുന്ന ജംഗമ ആസ്തികളുണ്ട്.  ഹൈദരാബാദിലും പരിസരത്തുമുള്ള കാർഷികേതര ഭൂമിയും വാണിജ്യ, പാർപ്പിട കെട്ടിടങ്ങളും ആസ്തികളിൽ ഉൾപ്പെടുന്നു. മാധവി ലതയ്ക്ക് 90 ലക്ഷം രൂപയും ഭർത്താവിൻ്റെ ബാധ്യത 26.13 കോടി രൂപയുമാണ്.

Read More... 'ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ'; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി

2022-23ൽ വരുമാനം 3.76 ലക്ഷം രൂപയായിരുന്നെങ്കിൽ 2021-22ൽ 1.22 കോടി രൂപയായിരുന്നു. 2022-23ൽ 2.82 കോടി രൂപയായി വിശ്വനാഥിൻ്റെ വരുമാനം. 2021-22ൽ 6.86 കോടി രൂപയായി ഉയർന്നു. സിദ്ദി ആംബർ ബസാർ സർക്കിളിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ സാങ്കൽപ്പിക അമ്പെയ്തെതിന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 

click me!