ബിജെപി നേതാവും ടിവി താരവുമായ സോനാലി ഫോ​ഗട്ട് അന്തരിച്ചു

By Web TeamFirst Published Aug 23, 2022, 11:11 AM IST
Highlights

ബിഗ് ബോസ്  സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്. ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി.

പനാജി: ബിജെപി നേതാവും ടെലിവിഷൻ താരവുമായ സോനാലി ഫോ​ഗട്ട് (42) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയിൽ വച്ചാണ് അവൾക്ക് ഹൃദയാഘാതമുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൊനാലിയും സ്റ്റാഫ് അംഗങ്ങളും ​ഗോവയിൽ യാത്രയിലായിരുന്നു. ബിഗ് ബോസ്  സീസൺ 14ലെ മത്സരാർഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈൽഡ്കാർഡ് മത്സരാർത്ഥിയായാണ് അവർ എത്തിയത്. ബി​ഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ ആദംപൂരിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. കുൽദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവർ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു. 

2016-ൽ ഏക് മാ ജോ ലാഖോൻ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഹരിയാൻവി ചിത്രമായ ഛോറിയാൻ ഛോരോൻ എസ് കാം നഹി ഹോതിയിൽ അവർ പ്രത്യക്ഷപ്പെട്ടു. നിരവധി പഞ്ചാബി, ഹരിയാൻവി മ്യൂസിക് വീഡിയോകളുടെ ഭാഗമായി. ദ സ്റ്റോറി ഓഫ് ബദ്മാഷ്ഗഡ് (2019) എന്ന വെബ് സീരീസിലാണ് അവർ അവസാനമായി കണ്ടത്.

2016 ഡിസംബറിൽ ഭർത്താവ് സഞ്ജയ് ഫോഗട്ട് അന്തരിച്ചു. ദുരൂഹസാഹചര്യത്തിൽ ഫാം ഹൗസിലാണ് സഞ്ജയിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യശോധര ഫോഗട്ട് ആണ് മകൾ. 

മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം; ഹൈദരാബാ​ദിൽ പ്രതിഷേധം, ബിജെപി എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്

click me!