
ദില്ലി: ശശി തരൂര്‍ എംപിക്ക് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി. ചില നേതാക്കളെ കോൺഗ്രസ് സത്യം പറയുന്നതിൽ നിന്നും വിലക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമർശനം. കോൺഗ്രസ് രാജ്യത്തിനൊപ്പം നിൽക്കുന്നില്ലെന്നും രാഹുൽ ഗാന്ധിയും നേതാക്കളും ഇന്ത്യയെ അപമാനിക്കുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി.
തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന പാകിസ്ഥാന് അനുകൂലമാണ്. പാകിസ്ഥാൻ എത്ര റഫാൽ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് മോദി വ്യക്തമാക്കണമെന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രസ്താവന. സർവകക്ഷി പ്രതിനിധി സംഘത്തിനെതിരായ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിൽ തിരിച്ചടിക്കുകയാണ് ബിജെപി. സംഘത്തിലുള്ളത് നിങ്ങളുടെ എംപിമാരുമാണെന്നാണ് ബിജെപിയുടെ മറുപടി. രാജ്യത്തിന് വേണ്ടിയാണ് സംഘം ലോകം മുഴുവൻ കറങ്ങുന്നത്. രാഹുൽ ഗാന്ധിയും ജയറാം രമേശും രേവന്ത് റെഡ്ഡിയും ശരിയായ ചോദ്യങ്ങളാണോ ചോദിക്കുന്നത്. എത്ര വിമാനം വീണെന്നാണ് ചോദ്യം. വീണെങ്കിൽ അന്താരാഷ്ട്ര വിദഗ്ധരടക്കം അത് അറിയും. അങ്ങനെ സംഭവിച്ചിട്ടില്ല. പാകിസ്ഥാൻ പ്രധാനമന്ത്രി പോലും ബ്രഹ്മോസ് പതിച്ചെന്ന് സമ്മതിച്ചുവെന്നും ബിജെപി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam