ഉപതെരഞ്ഞെടുപ്പുകളിൽ നേട്ടമുണ്ടാക്കി ബിജെപി; ഗുജറാത്തിലും യുപിയിലും മികച്ച വിജയം

By Web TeamFirst Published Nov 10, 2020, 12:23 PM IST
Highlights

ഉത്തർപ്രദേശിൽ ഏഴ് സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി ലീഡ് ചെയ്യുമ്പോൾ ബിഎസ്പി, എസ്പി, സ്വതന്ത്രർ എന്നിവർ ഒരോ സീറ്റിലും മുന്നേറുന്നു. 


ദില്ലി: രാജ്യത്ത് 10 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറുന്നു. ഗുജറാത്തിൽ എട്ടിൽ ഏഴിടത്തും ബിജെപിയാണ് മുന്നേറുന്നത്. ഉത്തർപ്രദേശിൽ ഏഴ് സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി ലീഡ് ചെയ്യുമ്പോൾ ബിഎസ്പി, എസ്പി, സ്വതന്ത്രർ എന്നിവർ ഒരോ സീറ്റിലും മുന്നേറുന്നു. 

കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സിറ, രാജരാജേശ്വരി നഗർ എന്നീ രണ്ടു മണ്ഡലത്തിലും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ഒരിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നേറുമ്പോൾ നാഗാലാൻഡിൽ രണ്ടു സീറ്റുകളിലും സ്വതന്ത്രർക്കാണ് ലീഡ്. 

ഒഡിഷയിലാകട്ടെ ബിജെപിയെ പിന്നിലാക്കി ബിജു ജനതാദൾ മുന്നേറുന്നു. ഛത്തീസ്ഗഡിലും ഹരിയാനയിലും കോൺഗ്രസ് മുന്നേറുമ്പോൾ, തെലങ്കാനയിൽ ബിജെപിയും ലീഡ് ചെയ്യുന്നു. ഗുജറാത്തില്‍ എട്ടു സീറ്റുകളിലും യുപിയില്‍ ഏഴ് മണ്ഡലങ്ങളിലും മണിപ്പൂരില്‍ 5 സീറ്റുകളിലും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ രണ്ടുവീതം സീറ്റുകളിലും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 

click me!