പാര്‍ട്ടിപ്രവര്‍ത്തകരെ ബഹുമാനിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കണം; ബിജെപി എംഎല്‍എ

Published : Jun 06, 2019, 11:02 PM IST
പാര്‍ട്ടിപ്രവര്‍ത്തകരെ ബഹുമാനിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കണം; ബിജെപി എംഎല്‍എ

Synopsis

"സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിയും നമ്മുടെ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കുകയാണ്‌ വേണ്ടത്‌.ക്ഷമയ്‌ക്കും ഒരു പരിധിയുണ്ട്‌."

ലളിത്‌പൂര്‍: ബിജെപി പ്രവര്‍ത്തകരെ ബഹുമാനിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കണമെന്ന്‌ പാര്‍ട്ടിയുടെ ഉത്തര്‍പ്രദേശ്‌ എല്‍എ രാംരത്തന്‍ കുശ്വാഹ. കാര്യകര്‍ത്താ സമ്മേളന്‍ സമാരോഹില്‍ പങ്കെടുക്കവേയായിരുന്നു ബിജെപി പ്രവര്‍ത്തകരോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനം. ലളിത്‌പൂരില്‍ നിന്നുള്ള എംഎല്‍എയാണ്‌ കുശ്വാഹ.

'സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിയും നമ്മുടെ പ്രവര്‍ത്തകരെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവരെ ചെരിപ്പ്‌ കൊണ്ട്‌ അടിക്കുകയാണ്‌ വേണ്ടത്‌.ക്ഷമയ്‌ക്കും ഒരു പരിധിയുണ്ട്‌' എന്നായിരുന്നു കുശ്വാഹയുടെ വാക്കുകള്‍. സമാജ്‌ വാദി പാര്‍ട്ടിയോടും ബിഎസ്‌പിയോടും കൂറു പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി പ്രവര്‍ത്തകരോട്‌ മോശമായി പെരുമാറിയതായി തനിക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ബിജെപി പ്രവര്‍ത്തകരെ അവരുടെ പാര്‍ട്ടികളിലേക്ക്‌ ചേര്‍ക്കാനായിരുന്നു ശ്രമം. അങ്ങനെ പെരുമാറിയവരില്‍ പൊലീസുകാര്‍ പോലുമുണ്ടെന്നും കുശ്വാഹ പറഞ്ഞു.

ഉദ്യോഗസ്ഥര്‍ കരുതലോടെയിരിക്കുകയായിരിക്കും. പക്ഷേ, തീരുമാനിച്ചുറപ്പിച്ച കാര്യത്തില്‍ നിന്ന്‌ പിന്തിരിയാന്‍ താന്‍ ഉദ്ദ്യേശിക്കുന്നില്ലെന്നും കുശ്വാഹ പ്രഖ്യാപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധിക്കെതിരെ കേസ്; അറസ്റ്റ് ചെയ്യാനെത്തി പൊലീസ്, വീടിന് മുന്നിൽ സംഘർഷം, മുൻ‌കൂർ ജാമ്യഹർജി നൽകി ഉദയനിധി
അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ; പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു, എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ ചേർക്കും