കൊവിഡ് വ്യാപനം തടയാൻ ​ഗോമൂത്രം കുടിക്കാൻ ആ​ഹ്വാനം ചെയ്ത് ബിജെപി എംഎൽഎ

Published : May 08, 2021, 09:38 AM ISTUpdated : May 08, 2021, 12:41 PM IST
കൊവിഡ് വ്യാപനം തടയാൻ ​ഗോമൂത്രം കുടിക്കാൻ ആ​ഹ്വാനം ചെയ്ത് ബിജെപി എംഎൽഎ

Synopsis

തന്റെ ആരോ​ഗ്യത്തിൻ്റെ രഹസ്യം ഇതാണെന്നും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവ‍ർത്തിക്കാനുള്ള ഊർജം തനിക്ക് നൽകുന്നത് ​ഗോമൂത്രമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു. 

ലക്നൗ: രാജ്യത്ത് കൊവിഡ് വ്യാപനം കൂടിവരുന്നതിനിടെ രോ​ഗമുക്തിക്ക് ​ഗോമൂത്രം കുടിക്കാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. ബല്ലിയ ജില്ലയിലെ ബൈരിയയിൽ നിന്നുള്ള എംഎൽഎ ആയ സുരേന്ദ്രസിം​ഗ് ആണ് കൊവിഡിന് മരുന്നാണ് ​ഗോമൂത്രമെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇതിനായി ഇദ്ദേഹം സ്വയം ​ഗോമൂത്രം കുടിക്കുന്ന വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് ​ഗോമൂത്രം കുടിക്കേണ്ടതെന്ന് എംഎൽഎ വിവരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജനങ്ങളോടും ​ഗോമൂത്രം കുടിക്കാൻ നി‍ർദ്ദേശിച്ചുകൊണ്ടാണ് എംഎൽഎ സ്വയം ​ഗോമൂത്രം കുടിക്കുന്നത്. 

തന്റെ ആരോ​ഗ്യത്തിൻ്റെ രഹസ്യം ഇതാണെന്നും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവ‍ർത്തിക്കാനുള്ള ഊർജം തനിക്ക് നൽകുന്നത് ​ഗോമൂത്രമാണെന്നും ബിജെപി എംഎൽഎ അവകാശപ്പെടുന്നു. രാവിലെ വെറും വയറ്റിലാണ് ഇത് കുടിക്കേണ്ടതെന്നും ഒരു ​ഗ്ലാസ് വെള്ളത്തിൽ രണ്ട് കപ്പ് ​ഗോമൂത്രം കലക്കി വേണം കുടിക്കാനെന്നുമെല്ലാം എംഎൽഎ വിവരിക്കുന്നുണ്ട്. ​ഗോമൂത്രം കുടിച്ചാൽ പിന്നെ അരമണിക്കൂ‍ർ നേരം മറ്റൊന്നും കഴിക്കാനോ കുടിക്കാനോ പാടില്ലെന്നാണ് എംഎൽഎയുടെ നിർദ്ദേശം. 

സയൻസിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും താൻ ​ഗോമൂത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഹൃദയസംബന്ധിയായ അസുഖങ്ങൾക്ക് ​ഗോമൂത്രം പ്രതിവിധിയാണെന്നും എംഎൽഎ വാദിക്കുന്നു. അതേസമയം എംഎൽഎയുടെ വീഡിയോയെ വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യ ഘട്ടത്തിൽ 110 സീറ്റ് ഉറപ്പ്, ബംഗാളിൽ ബിജെപി തരംഗമെന്ന് അമിത് ഷാ
മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ ദാരുണ സംഭവം ഉത്തർപ്രദേശിൽ