
മധ്യപ്രദേശ്: മധ്യപ്രദേശിലെ റെവാ ജില്ലയിലെ കൊവിഡ് കെയർ സെന്ററിലെ വൃത്തിഹീനമായ ടോയ്ലെറ്റ് വൃത്തിയാക്കി ബിജെപി എംഎൽഎ. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റേവയിലെ ബിജെപി എംപി ജനാർദ്ദൻ മിശ്രയാണ് ടോയ്ലെറ്റ് വൃത്തിയാക്കാൻ തീരുമാനിച്ചത്. മൗഗഞ്ചിലെ കുഞ്ച്ബിഹാരി കൊവിഡ് കെയർ സെന്ററിലെ പരിശോധന നടത്തിയ സാഹചര്യത്തിലാണ് വൃത്തിഹീനമായ ടോയ്ലെറ്റ് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്.
ടോയ്ലെറ്റിന്റെ അറപ്പുളവാക്കുന്ന അവസ്ഥ കണ്ട എംപി മറ്റാരുടെയും സഹായത്തിന് കാത്തു നിൽക്കാതെ കയ്യുറകൾ ധരിച്ച് ടോയ്ലെറ്റ് വൃത്തിയാക്കാൻ ആരംഭിക്കുകയാണ് ചെയ്തത്. ടോയ്ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കൊവിഡ് കെയർ സെന്ററിൽ സുരക്ഷിതമായ ശുചിത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശനമായ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.
ഒരു ജോലിയെയും ചെറുതോ വലുതോ ആയി കാണേണ്ട ആവശ്യമില്ലെന്നും എല്ലാവരും ഒരുമിച്ച് ഈ മഹാമാരിക്കെതിരെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോക്ടർമാർ മുതൽ സ്വീപ്പർമാർ വരെ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുന്നു. ടോയ്ലെറ്റ് വൃത്തിഹീനമായ അവസ്ഥയിലായിരുന്നു. അതുകണ്ടപ്പോൾ ഞാൻ വൃത്തിയാക്കി. സ്വയംപര്യാപ്തതയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ കൂടി വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്. ജനാർദ്ദൻ മിശ്ര ഇന്ത്യാ ടുഡേയോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam