കർണാടക സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വരും

By Web TeamFirst Published Jul 27, 2019, 1:45 PM IST
Highlights

സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎൽഎമാർക്കെതിരെ അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം

ബെംഗളൂരു: കർണാടകത്തിൽ സ്പീക്കർ കെ ആർ രമേഷ് കുമാറിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. യെദ്യൂരപ്പ സർക്കാർ വിശ്വാസ വോട്ട് തേടുന്ന തിങ്കളാഴ്ച തന്നെ പ്രമേയം അവതരിപ്പിക്കാനാണ് സാധ്യത. നിലവിലെ സാഹചര്യത്തിൽ പ്രമേയം പാസാക്കിയെടുക്കാൻ ബിജെപിക്ക് ബുദ്ധിമുട്ടില്ല. സ്പീക്കറെ മാറ്റി ബാക്കിയുള്ള വിമത എംഎൽഎമാർക്കെതിരെയുള്ള അയോഗ്യത നടപടി ഒഴിവാക്കുകയാണ് ലക്ഷ്യം. 

ഇത് മുന്നിൽ കണ്ട് 14 വിമതരുടെ രാജിയിലും അയോഗ്യതയിലും രമേഷ് കുമാർ  ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിച്ചേക്കും. രണ്ട് കോൺഗ്രസ്‌ എംഎൽഎമാരെയും കെപിജെപി അംഗത്തെയും അദ്ദേഹം നേരത്തെ അയോഗ്യരാക്കിയിരുന്നു. ഇതിനെതിരെ മൂവരും സുപീം കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം യെദ്യൂരപ്പ വിശ്വാസവോട്ട് തേടിയതിനു ശേഷം മാത്രമേ വിമത എം എൽ എമാർ ബംഗളുരുവിൽ തിരിച്ചെത്താൻ ഇടയുള്ളൂ.

click me!