
കര്‍ണാകടക: കര്‍ണാടകയിൽ ബിജെപി നടത്തുന്നത് ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഭരണം പിടിക്കാനുമുള്ള നീക്കങ്ങളാണ് ബിജെപി കര്‍ണാടകയിൽ നടക്കുന്നത്. കോണഗ്രസ് എംഎൽഎമാര്‍ ഇപ്പോഴും കോൺഗ്രസിനൊപ്പം തന്നെയാണെന്ന് അവരുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും ചേര്‍ന്നാണ് കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ജനാഘിപത്യ വിരുദ്ധമായ നീക്കത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭം നടത്താനാണ് കോൺഗ്രസ് തീരുമാനമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.ഇതിനെ നിയമപരമായി നേരിടാണ് കോൺഗ്രസ് തീരുമാനം. യഥാര്‍ത്ഥ കോൺഗ്രസുകാരെല്ലാം കോൺഗ്രസിന് ഒപ്പം തന്നെ നിൽക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഭരണം പിടിക്കാനാൻ ബിജെപി നടത്തുന്ന നീക്കങ്ങൾ തികഞ്ഞ ജനാധിപത്യ ധ്വംസനമാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
കോൺഗ്രസ് എംഎൽഎമാരായ സഹപ്രവര്‍ത്തകരെ കാണാനാണ് ഡി കെ ശിവകുമാര്‍ മുബൈയിലെ ഹോട്ടലിൽ എത്തിയത്. ഡി കെ ശിവകുമാറിനെ തടയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam