
ദില്ലി: 2024 ഉം ബിജെപി തന്നെ രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു .ജനങ്ങൾക്ക് മുന്നിൽ മറ്റൊരു ബദലില്ല .രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്‍റെ ആവശ്യമില്ല . മോദിയുടെ ഗ്യാരന്‍റികൾ വോട്ട് ഉന്നമിട്ടുള്ളതല്ല .രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണത് .മോദി പിന്നോട്ട് പോകില്ലെന്ന് ജനത്തിനറിയാം.ജനപിന്തുണയാണ് തന്‍റെ വിജയരഹസ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഒരു തീരുമാനവും തന്‍റേത് മാത്രമല്ല ,രാജ്യതാൽപര്യം മാത്രമാണ് പരിഗണന.കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലടക്കം ബിജെപി ശക്തമായ സാന്നിധ്യമാണ് .തെന്നിന്ത്യയിൽ ബിജെപിക്ക് നല്ല വളർച്ചയുണ്ടെന്നും മോദി പറഞ്ഞു.
പുതുമുഖങ്ങളെ മുഖ്യമന്ത്രിമാരാക്കുന്നത് ബിജെപിയിൽ ആദ്യമല്ല.ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രിയായത്. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നതെന്നും മോദി പരിഹസിച്ചു
ഏഷ്യാനെററ് ന്യൂസ് ലൈവ് കാണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam