
ചെന്നൈ: പ്രളjയബാധിത പ്രദേശം സന്ദർശിക്കാനെത്തിയ തമിഴ്നാട് മന്ത്രിക്ക് നേരേ ചെളിയെറിഞ്ഞതിന് പിന്നിൽ ബിജെപി എന്ന് പൊലീസ് . മന്ത്രി പൊന്മുടിക്ക് നേരേ ചെളിയെറിഞ്ഞത് ,
വിഴുപ്പുറത്തെ ബിജെപി പ്രവർത്തകരായ വിജയറാണിയും രാമകൃഷ്മനുമാണെന്ന് പൊലീസ് പറഞ്ഞു . എന്നാൽ ഇവർക്കെതിരെ കേസെടുത്ത് വിഷയം വഷളാക്കേണ്ടെന്നാണ് ഡിഎംകെയിലെ ഭൂരിപക്ഷാഭിപ്രായം .
സംഭവം ഗൌരവമായി കാണുന്നില്ലെന്ന് പൊന്മുടി പ്രതികരിച്ചു. അതേസമയം മന്ത്രിയുടെ ദേഹത്ത് വീണ ചെളി, ഡിഎംകെ സർക്കാരിനുള്ള ജനത്തിന്‍റെ സർട്ടിഫിക്കേറ്റാണെന്ന്
ബിജെപി നേതാവ് വാനതി ശ്രീനിവാസൻ പ്രതികരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam