
അമൃത്സർ : പഞ്ചാബിലെ അമൃത്സറില്‍ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്നലെ രാത്രി 11. 30 തോടെയാണ് സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലിന് സമീപത്ത് സ്ഫോടനമുണ്ടായത്. ഒരാൾക്ക് പരിക്കറ്റു. സമീപത്തെ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പൊലീസ് അറിയിച്ചു.
ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി; ആരോഗ്യനിലയിൽ പുരോഗതി