രാത്രി വന്ന ഓ‍ർഡർ 3 എലിവിഷം! ഡെലിവറി ബോയ് കണ്ടത് കരച്ചിലോടെ നിൽക്കുന്ന യുവതിയെ; തന്ത്രപൂർവ്വം ക്യാൻസലാക്കി, യുവതിക്ക് പുതുജീവൻ

Published : Jan 10, 2026, 09:54 AM ISTUpdated : Jan 10, 2026, 10:03 AM IST
Blinkit Delivery Boy

Synopsis

'രാത്രി വൈകി ഒരു ഓർഡർ. ഇപ്പോഴിതാ നിങ്ങൾ കരയുകയും ചെയ്യുന്നു. സ്വയം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം?, ഞാൻ അവരോട് ചോദിച്ചു,  അല്ല, അണ്ണാ.. അങ്ങനെയൊന്നുമില്ല' എന്നായിരുന്നു യുവതിയുടെ മറുപടി.

ചെന്നൈ: തമിഴ്നാട്ടിൽ എലിവിഷം കഴിച്ച് ജീവനൊടുക്കാനിരുന്ന യുവതിക്ക് രക്ഷകനായി ഓൺലൈൻ ഡെലിവറി ബോയി. സമയോചിതവും തന്ത്രപൂർവവുമായ ഇടപെടലലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച ഇ-കൊമേഴ്സ് ഡെലിവറി ബോയിക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസമാണ് സംഭവത്തെക്കുറിച്ച് വിവരിച്ച് ഡെലിവറി ബോയിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. രാത്രി വൈകിയെത്തിയ ഓർഡറുമായി സ്ഥലത്തെത്തിയപ്പോൾ ഡെലിവറി ബോയിക്ക് തോന്നിയ സംശയമാണ് ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്. മൂന്ന് പായ്ക്കറ്റ് എലിവിഷമായിരുന്നു ഓൺലൈനിൽ ഓർഡർ ചെയ്തത്. ഡെലിവറിക്കെത്തിയപ്പോൾ കണ്ടത് കരഞ്ഞുകൊണ്ടിരിക്കുന്ന യുവതിയെ. സംശയം തോന്നി സംസാരിച്ചപ്പോൾ ആണ് യുവതി ജീവനൊടിുക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് മനസിലായത്. ഇതോടെ ഡെലിവറി ബോയി അവരെ പിന്തിരിപ്പിച്ച് ഓ‍ർഡർ ക്യാൻസ‌ൽ ചെയ്യിക്കുകയായിരുന്നു.

'രാത്രി വളരെ വൈകി ഒരു ഉപഭോക്താവ് 3 പാക്കറ്റ് എലിവിഷം ഓർഡർ ചെയ്തു. ഇതിപ്പോൾ കൊണ്ടുപോയി കൊടുക്കണോ എന്ന് ആദ്യമൊന്ന് ആലോചിച്ചു. അവസാനം പോയിനോക്കാം എന്നു കരുതി ലൊക്കേഷനിൽ എത്തി. അവിടെ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന യുവതിയെ ആണ്. സംശയം തോന്നിയതോടെ ആദ്യം യുവതിയെക്കൊണ്ട് ഓർഡർ ക്യാൻസൽ ചെയ്യിക്കാനാണ് ആലോചിച്ചത്. അവർ കരയുന്നത് കണ്ട് വെറുതേ ചോദിച്ചു, 'ഈ സമയത്ത് എലിവിഷം ഓർഡർ ചെയ്യേണ്ട കാര്യമില്ല. എലിയുടെ ശല്യമുണ്ടെങ്കിൽ‌ നിങ്ങൾ പകൽ സമയത്തോ രാത്രിയാകും മുൻപോ അല്ലെങ്കിൽ നാളെയോ വാങ്ങിയാൽ മതിയായിരുന്നില്ലേ. രാത്രി വൈകി ഒരു ഓർഡർ. ഇപ്പോഴിതാ നിങ്ങൾ കരയുകയും ചെയ്യുന്നു. സ്വയം അവസാനിപ്പിക്കാനായിരുന്നോ തീരുമാനം?, ഞാൻ അവരോട് ചോദിച്ചു'- ഡെലിവറി ബോയ് വീഡിയോയിൽ പറയുന്നു.

 

 

അപ്പോൾ 'അല്ല, അണ്ണാ.. അങ്ങനെയൊന്നുമില്ല' എന്നായിരുന്നു യുവതിയുടെ മറുപടി. എന്നാൽ, നുണ പറയരുതെന്ന് പറഞ്ഞപ്പോൾ അവർ സത്യം തുറന്നുപറഞ്ഞു. അതോടെ, അവരെക്കൊണ്ടുതന്നെ ഞാൻ ഓർഡർ ക്യാൻസൽ ചെയ്യിപ്പിച്ചു- ഡെലിവറി ബോയ് പറഞ്ഞു. ജീവിതത്തിൽ എന്തോ വലിയ കാര്യം ചെയ്ത സന്തോഷമാണ് തനിക്ക് തോന്നിയതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കി. വീ‍ഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ ഡെലിവറി ബോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി. ഇത്തരം ആളുകൾ ഇപ്പോഴുമുള്ളത് കൊണ്ടാണെന്ന് നമ്മുടെ ലോകം ഇങ്ങനെ നിലനിൽക്കുന്നത് എന്നാണ് ഒരാളുടെ കമന്‍റ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിലക്ക് നിലവിൽ വന്നു, അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണത്തിന് നിരോധനം
യാത്ര തുടങ്ങിയപ്പോഴാണ് അറിഞ്ഞത്, പേഴ്സിൽ നയാ പൈസയില്ല, ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് കേട്ട് അങ്ങനെ നിന്നുപോയെന്ന് യുവാവ്