'ഡിജിറ്റൽ അകലെയല്ല'; സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി കൈ കോർത്ത് ബോട്ടും നമ്മ ബെംഗളൂരു ഫൗണ്ടേഷനും

Published : Jan 31, 2024, 06:49 PM IST
'ഡിജിറ്റൽ അകലെയല്ല'; സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്കായി കൈ കോർത്ത് ബോട്ടും നമ്മ ബെംഗളൂരു ഫൗണ്ടേഷനും

Synopsis

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  ഡിജിറ്റൽ പഠനം എളുപ്പമാക്കുകയും കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പ് വരുത്തുകയുമാണ് പ്രോഗാമിലൂടെ ലക്ഷ്യമിടുന്നത്. 

ബെംഗളൂരു: കർണ്ണാടകയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനം എളുപ്പമാക്കാൻ കൈ കോർത്ത് മ്മ ബെംഗളൂരു ഫൗണ്ടേഷനും ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ടും. കുട്ടികൾക്ക് ഡിജിറ്റൽ രംഗവുമായുള്ല അകലം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളുകളിൽ കമ്പ്യൂട്ടർ ക്ലാസ്സ് പ്രോഗ്രാം ആരംഭിക്കുമെന്ന് നമ്മ ബെംഗളൂരു ഫൗണ്ടേഷൻ  ട്രസ്റ്റി സഞ്ജയ് കെ പ്രഭു പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക്  ഡിജിറ്റൽ പഠനം എളുപ്പമാക്കുകയും കമ്പ്യൂട്ടർ പരിജ്ഞാനം ഉറപ്പ് വരുത്തുകയുമാണ് പ്രോഗാമിലൂടെ ലക്ഷ്യമിടുന്നത്. 

അടിസ്ഥാന കംപ്യൂട്ടർ പഠനം ഉറപ്പ് വരുത്തുന്നതോടൊപ്പം സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ പഠനസാധ്യതകൾ തുറന്നിടുകയും തൊഴിലവസരങ്ങൾ സൃഷ്ഠക്കുകയും യുവ മനസ്സുകളെ ശാക്തീകരിക്കുകയിം ലക്ഷ്യം വെച്ചാണ് കമ്പ്യൂട്ടർ ക്ലാസ്സ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബോട്ട് സഹ സ്ഥാപകനും സിഇഒയുമായ സമീർ മേത്തയും വ്യക്തമാക്കി. നമ്മ ബെംഗളൂരുവുമായുള്ള  സഹകരണത്തിലൂടെ  നിരാലംബരായ വിദ്യാർത്ഥികള്‍ക്ക് കമ്പ്യൂട്ടർ വൈദഗ്ദ്യം ഉറപ്പുവരുത്തുകയാണ്  ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടർ പഠനത്തോടെ കുട്ടികൾക്ക് പുതിയ സാധ്യതകൾ കണ്ടെത്താനാകും. വിദ്യാഭ്യാസ രംഗത്ത് അവർക്ക് ഈ പദ്ധതി ഉപകരാപ്രദമാകുമെന്നാണ് ഉറപ്പാണ്. അതിലുപരി പ്രൊഷഷണൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോഴും സാങ്കേതിക പരിജ്ഞാനം വിദ്യാർത്ഥികൾക്ക് മുതൽ കൂട്ടാകും. സാങ്കേതിക വിദ്യകളോടുള്ള അകലം കുറയുന്നതോടെ  സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്കും പുതിയ അറിവുകളിലേക്കുള്ള വാതിൽ തുറക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്നും മേത്ത പറഞ്ഞു. കർണ്ണാടകയിലെ തെരഞ്ഞെടുത്ത സർക്കാർ സ്‌കൂളുകളിൽ ആണ് ബോട്ടും നമ്മ ബെംഗളൂരു ഫൗണ്ടേഷനും ചേർന്ന് കംപ്യൂട്ടർ ക്ലാസ് പ്രോഗ്രാം നടപ്പാക്കുന്നത്.  

Read More : ടൈപ്പ് ചെയ്യാന്‍ മടിയുണ്ടോ? പരിഹാരവുമായി ഗൂഗിള്‍

PREV
Read more Articles on
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO