
മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിനടുത്ത് മാക്കി ഗ്രാമത്തിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പെൺകുഞ്ഞിന്റെ മൃതദേഹം ഇവിടെയുള്ള കുപ്പത്തൊട്ടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുവഴി നടന്നുപോയവരാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. മാക്കിക്ക് തൊട്ടടുത്തുള്ള ഷാംലി ഗ്രാമത്തിൽ പെൺകുഞ്ഞിനെ ഉപേക്ഷിച്ച സംഭവം ഈയടുത്ത് റിപ്പോർട്ട് ചെയ്തിരുന്നു. നവജാത ശിശുവിനെ രണ്ട് ദിവസം മുൻപാണ് ബനാത് നഗരത്തിലെ പാടത്ത് ഉപേക്ഷിച്ചത്. ഈ കുഞ്ഞിപ്പോൾ ചികിത്സയിലാണ്.
ജലാലാബാദ് നഗരത്തിൽ കാട്ടിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam