Bomb threat : ബെംഗളൂരുവിൽ സ്കൂളുകളിൽ ബോംബ് വച്ചതായി ഇ-മെയിൽ; പൊലീസ് പരിശോധന

Published : Apr 08, 2022, 01:59 PM ISTUpdated : Apr 08, 2022, 02:03 PM IST
Bomb threat : ബെംഗളൂരുവിൽ സ്കൂളുകളിൽ ബോംബ് വച്ചതായി ഇ-മെയിൽ; പൊലീസ് പരിശോധന

Synopsis

ബെംഗളൂരുവിൽ നാല് സ്കൂളുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് കാട്ടി അജ്ഞാത ഇ-മെയിൽ ലഭിച്ചതായി റിപ്പോർട്ട്. 

ബെംഗളൂരു:  ബെംഗളൂരുവിൽ നാല് സ്കൂളുകളിൽ ബോംബ് (Bomb threat) വെച്ചിട്ടുണ്ടെന്ന് കാട്ടി അജ്ഞാത ഇ-മെയിൽ ലഭിച്ചതായി റിപ്പോർട്ട്. ഇന്ന് രാവിലെ 10.25ന് സെന്റ് വിൻസെന്റ് പല്ലോട്ടി സ്‌കൂൾ, സുലേകുണ്ടെയിലെ ഡൽഹി പബ്ലിക് സ്‌കൂൾ, ഇ-സിറ്റിയിലെ എബനേസർ ഇന്റർനാഷണൽ സ്‌കൂൾ, മഹാദേവപുരയിലെ മറ്റൊരു സ്‌കൂൾ എന്നിവിടങ്ങളിലാണ് ഇ-മെയിൽ ലഭിച്ചതെന്ന് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്കൂളുകൾക്ക് ലഭിച്ച അജ്ഞാത മെയിലിൽ, സ്കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും, സ്കൂൾ അധികൃതർ ഇതിനെ നിസാരമായി കാണരുതെന്നുമാണ് പറയുന്നത്. സ്‌കൂൾ അധികൃതരോട് എത്രയും വേഗം പോലീസിനെ അറിയിക്കാനും മെയിലിൽ  മുന്നറിയിപ്പ് നൽകുന്നു. മെയിലിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ പൊലീസ് കർശന പരിശോധന നടത്തിവരികയാണ്.  മെയിൽ സംബന്ധിച്ച്  അന്വേഷണം തുടരുകയാണെന്നും ബെംഗളൂരു പോലീസ് മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്. 

മികച്ച റോഡുകള്‍, മാലിന്യ പ്രശ്നത്തിന് പരിഹാരം; സമഗ്ര വികസനം ലക്ഷ്യമിട്ട് ബെംഗളൂരു നഗരസഭാ ബജറ്റ്

ബെംഗളൂരു:  പതിനായിരം കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുമായി ബെംഗളൂരു നഗരസഭയുടെ 2022-23 ബജറ്റ് പ്രഖ്യാപനം.  2022 മാർച്ച് 31-ന് പൊതുജനങ്ങൾക്കായി പുറത്തിറക്കിയ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) ബജറ്റിൽ  10,480 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേ കാലയളവില്‍  10,484 കോടി രൂപ വരുമാനവും പ്രതീക്ഷിക്കുന്നുണ്ട്.

ബജറ്റില്‍ പൊതുമരാമത്ത് രംഗത്ത് വലിയൊരു തുക നീക്കി വച്ചിട്ടുണ്ട്. നഗരത്തിലെ റോഡുകളുടെ മുഖം മിനിക്കുക എന്ന ലക്ഷ്യത്തോടെ പൊതുമരാമത്തിനായി ബജറ്റിലെ 30 ശതമാനം വിഹിതം വകയിരുത്തി. ഏകദേശം 3,148.12 കോടി രൂപയും അറ്റകുറ്റപ്പണികൾക്കും 12% (₹ 1,234.72 കോടി) പേഴ്‌സണൽ ചെലവുകൾക്കുമായി 4,838.26 കോടി രൂപ ചെലവിന്റെ 46% നീക്കിവച്ചിട്ടുണ്ട്.

കെട്ടിട നികുതി പിരിവിന് ബജറ്റില്‍ ഊന്നൽ നൽകിയിട്ടുണ്ട്. നികുതി പിരിവിലൂടെ  ₹1,500 കോടി സമാഹരിക്കാനാണ് നഗരസഭയുടെ ലക്ഷ്യം. കെട്ടിട നികുതി അടയ്ക്കുന്നതില്‍ പിഴവ് വരുത്തുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്നും നഗരസഭ ബജറ്റില്‍ വ്യക്തമാക്കുന്നു.   അതേസമയം ബജറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ടാന്‍ വൈകിയതിനെതിരെ നമ്മ ബെംഗ്ലൂരു ഫൌണ്ടേഷന്‍ ജനറല്‍ മാനേജര്‍  വിനോദ് ജേക്കബ് രംഗത്ത് വന്നു.  ബിബിഎംപി നിയമത്തിലെ സെക്ഷൻ 196 അനുസരിച്ച്, അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് കുറഞ്ഞത് മൂന്നാഴ്ച മുമ്പെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് പ്രഖ്യാപിക്കണം. ബെംഗളൂരു സംസ്ഥാനത്തിന്റെ തലസ്ഥാനവും പ്രധാന വരുമാനം ഉണ്ടാക്കുന്നതുമായ നഗരമായതിനാൽ, നഗരത്തിന്റെ ബജറ്റ് കൂടുതൽ സൂക്ഷ്മമായി ആസൂത്രണം ചെയ്യണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 ബജറ്റുകളുടെ മികച്ച ആസൂത്രണവും നിർവ്വഹണവും കൊണ്ടുവരുന്നതിൽ നമ്മ ബെംഗ്ലൂരു ഫൌണ്ടേഷന്‍ ഇടപെടേണ്ടതുണ്ട്. നഗരത്തെ അലട്ടുന്ന പ്രശ്‌നങ്ങളായ റോഡുകൾ, പാർക്കുകൾ, ചപ്പുചവറുകൾ, മഴവെള്ള അഴുക്കുചാലുകൾ, വെള്ളപ്പൊക്കം, തടാകങ്ങൾ, ടോയ്‌ലറ്റുകൾ തുടങ്ങിയ വിവിധ പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബെംഗളൂരുവിലെ പൗരന്മാർക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പൊതുമരാമത്ത് വകുപ്പിന് എല്ലായ്‌പ്പോഴും ചെലവ് വളരെ വലുതാണ്, എന്നാൽ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ലെന്നും വിനോദ് ജേക്കബ് കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ