
മുംബൈ: എഥനോൾ മിശ്രിത പെട്രോൾ ഇ20 നയവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾക്കും ഡീപ്‌ഫേക്ക് വീഡിയോകൾക്കുമെതിരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സമർപ്പിച്ച 11 കോടി രൂപയുടെ അപകീർത്തി കേസ് ബോംബെ ഹൈക്കോടതി ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കും. തനിക്കെതിരെയുള്ള വ്യാജവും ഡീപ്‌ഫേക്കുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരി സമർപ്പിച്ച ഹർജിയാണ് ബോംബെ ഹൈക്കോടതി ഓഗസ്റ്റ് 5 അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. സോഷ്വൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഉള്ളടക്കങ്ങൾ തന്റെ വ്യക്തിജീവിതത്തിനും പ്രതിച്ഛായയ്ക്കും കടുത്ത ഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗഡ്കരി 11 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജിയുടെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഗൂഗിളിന്റെ അഭിഭാഷകൻ ജസ്റ്റിസ് ആരിഫ് ഡോക്ടറെ അറിയിച്ചതിനെ തുടർന്ന്, എല്ലാ എതിർകക്ഷികൾക്കും ഹർജിയുടെ പകർപ്പ് നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.
എക്സ് മെറ്റാ പ്ലാറ്റ്‌ഫോംസ് ഗൂഗിൾ മറ്റ് അജ്ഞാത വ്യക്തികൾ എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്യാൻ തിങ്കളാഴ്ച ജസ്റ്റിസ് അഭയ് അഹുജ ഗഡ്കരിക്ക് അനുമതി നൽകിയിരുന്നു. 2003ൽ കേന്ദ്ര സർക്കാർ ആരംഭിച്ച എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം പൂർണ്ണമായും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണെന്നും, 2014 മുതൽ റോഡ് ഗതാഗത മന്ത്രിയായ തനിക്ക് E20 നയരൂപീകരണത്തിൽ യാതൊരു പങ്കുമില്ലെന്നും ഗഡ്കരി ഹർജിയിൽ വ്യക്തമാക്കി. എന്നാൽ ഈ നയത്തിന്റെ പേരിൽ താനും കുടുംബവും അനാവശ്യ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയെന്ന രീതിയിലാണ് അപകീർത്തികരമായ പോസ്റ്റുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം 24 പോസ്റ്റുകൾ എടുത്തുപറഞ്ഞ ഗഡ്കരി, ഇത് പൗരന്മാരുടെ വിമർശന സ്വാതന്ത്ര്യത്തെ തടയാനല്ല മറിച്ച് വ്യാജ ഡീപ്‌ഫേക്കുകൾ തടയാനാണെന്നും ചൂണ്ടിക്കാട്ടി.
2003-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച എഥനോൾ ബ്ലെൻഡിംഗ് പ്രോഗ്രാം വഴി പെട്രോളിൽ 20 ശതമാനം എഥനോൾ മിശ്രിതം ചേർക്കുന്ന ഇ20 നയം പൂർണ്ണമായും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നതാണ്. 2014 മുതൽ റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന തനിക്ക് ഈ നയരൂപീകരണത്തിലോ നടത്തിപ്പിലോ യാതൊരു പങ്കുമില്ലെന്ന് ഗഡ്കരി വ്യക്തമാക്കുന്നു. ഈ നയത്തിന്റെ പിന്നിൽ താനാണെന്നും, ഇതിലൂടെ താനും കുടുംബവും വഴിവിട്ട സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയെന്നും കാണിച്ച് ചില അജ്ഞാത അക്കൗണ്ടുകൾ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. എഐ ഉപയോഗിച്ച് വ്യാജ ശബ്ദവും ചിത്രങ്ങളും നിർമ്മിച്ച് താൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച 24 പോസ്റ്റുകൾ എടുത്തുപറഞ്ഞ ഗഡ്കരി, 11 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവർത്തകരുടെ നയപരമായ തീരുമാനങ്ങളെക്കുറിച്ചുള്ള പൗരന്മാരുടെ ന്യായമായ വിമർശനങ്ങളെയോ ചർച്ചകളെയോ തടയാനല്ല താൻ കോടതിയെ സമീപിച്ചതെന്നും, മറിച്ച് തനിക്കെതിരെ നടത്തുന്ന വ്യാജവും ദുരുദ്ദേശ്യപരവുമായ ഡീപ്‌ഫേക്ക് പ്രചാരണങ്ങൾക്ക് തടയിടാനാണെന്നും ഗഡ്കരി വ്യക്തമാക്കി. മുംബൈയിലും ഈ വ്യാജ പോസ്റ്റുകൾ കാണാൻ സാധിക്കുന്നതിനാൽ ബോംബെ ഹൈക്കോടതിയുടെ പരിധിയിൽ കേസ് വരുമെന്ന അഭിഭാഷകൻ സന്ദീപ് എൽ. ലഡ്ഡയുടെ വാദം അംഗീകരിച്ച് ജസ്റ്റിസ് അഭയ് അഹുജ തിങ്കളാഴ്ചയാണ് ഹർജി ഫയൽ ചെയ്യാൻ അനുമതി നൽകിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam