
ബംഗളൂരു: കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന് അന്താരാഷ്ട്ര ബുക്കർ പുരസ്കാരം.ചെറുകഥാ സമാഹാരങ്ങളുടെ വിഭാഗത്തിൽ ആണ് പുരസ്‌കാരം.'ഹൃദയ വിളക്ക്' (Heart Lamp) എന്ന പേരിൽ ഉള്ള ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം.കന്നഡയിൽ നിന്ന് ബുക്കർ പുരസ്കാരം നേടുന്ന ആദ്യത്തെ സാഹിത്യകാരിയാണ് ബാനു മുഷ്താഖ്.2022-ൽ ഹിന്ദിയിൽ എഴുതപ്പെട്ട ഗീതാഞ്ജലി ശ്രീയുടെ മണൽ ശവകുടീരം (Tomb of Sand) എന്ന പുസ്തകം നോവൽ വിഭാഗത്തിൽ ബുക്കർ പുരസ്‌കാരം നേടിയിരുന്നു.വിവർത്തക ദീപ ഭാഷ്തിയോടൊപ്പം ബാനു മുഷ്താഖ് പുരസ്‌കാരം ഏറ്റു വാങ്ങി.ലണ്ടനിൽ നടന്ന ചടങ്ങിലാണ് ഇരുവരും പുരസ്‌കാരം ഏറ്റു വാങ്ങിയത്
കർണാടകയിലെ മുസ്ലിം ജനസമൂഹത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സധൈര്യം തുറന്നെഴുതിയ എഴുത്തുകാരിയാണ് അഭിഭാഷക കൂടിയായ ബാനു മുഷ്താഖ്.കന്നഡ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരിൽ ഒരാളായ ഇവർ മാധ്യമപ്രവർത്തകയായും ജോലി ചെയ്തിട്ടുണ്ട്.'കരി നഗരഗളു' എന്ന ഇവരുടെ ചെറുകഥ 'ഹസീന' എന്ന പേരിൽ ഗിരീഷ് കാസറവള്ളി സിനിമയാക്കിയിട്ടുണ്ട്.ബുക്കർ പ്രൈസ് ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ എഴുത്തുകാരി ആണ് ബാനു മുഷ്താഖ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam