
ദില്ലി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെൻ്റിൽ സമർപ്പിക്കും. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. ബിജെപി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ എംപിമാർക്ക് ഇന്ന് സഭയിൽ ഹാജരാകാനുള്ള വിപ്പ് നൽകിയിട്ടുണ്ട്.
പാർലമെൻ്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹീരാനന്ദാനിക്ക് കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ച മഹുവാ മൊയ്ത്ര എന്നാൽ ചോദ്യം ചോദിക്കാൻ പണം വാങ്ങിയെന്ന ആരോപണം തള്ളിയിരുന്നു. നേരത്തെ ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ, പാര്‍ലമെന്‍റ് എത്തിക്സ് കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായ മഹുവ മൊയ്ത്ര നടപടികൾ പൂർത്തിയാകും മുൻപ് ഹിയറിങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും, അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്നുമായിരുന്നു മഹുവയുടെ ആരോപണം.
കേന്ദ്രമന്ത്രിസഭയിൽ മാറ്റം: മൂന്ന് കേന്ദ്രമന്ത്രിമാർ രാജിവച്ചു, നാല് പേർക്ക് വകുപ്പുകൾ വീതിച്ചു നൽകി
https://www.youtube.com/watch?v=Ko18SgceYX8