
പന്ന (മധ്യപ്രദേശ്): ഇഷ്ടിക ചൂളയില്‍ (Brick kiln) നിന്ന് നടത്തിപ്പുകാരന്‍ കണ്ടെത്തിയ 26.11 കാരറ്റ് വജ്രം (Diamond) 1.62 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. മറ്റ് 87 പരുക്കന്‍ വജ്രങ്ങള്‍ ഉള്‍പ്പെടെ ലേലത്തില്‍ മൊത്തം 1.89 കോടി രൂപ ലഭിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന പന്നയില്‍ (Panna) ലേലം നടന്നത്. ആദ്യ ദിവസം 82.45 കാരറ്റ് 36 വജ്രങ്ങള്‍ 1.65 കോടി രൂപക്കാണ് വിറ്റതെന്ന് പന്ന ജില്ലാ കലക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര പറഞ്ഞു. കൂടാതെ, 78.35 കാരറ്റ് ഭാരമുള്ള 52 വജ്രങ്ങള്‍ക്ക് രണ്ടാം ദിവസം 1.86 കോടി രൂപ ലഭിച്ചു.
ഫെബ്രുവരി 21 നാണ് ചൂളയില്‍ നിന്ന് 26.11 കാരറ്റ് വജ്രം കണ്ടെടുത്തത്. ഈ വജ്രത്തിനാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൃഷ്ണ കല്യാണ്‍പൂര്‍ പ്രദേശത്തെ ചൂളയില്‍ നിന്നാണ് ചെറുകിട ഇഷ്ടിക ചൂള വ്യാപാരം നടത്തുന്ന സുശീല്‍ ശുക്ലക്ക് വജ്രം ലഭിച്ചത്. പ്രാദേശത്തെ വ്യാപാരിയാണ് വജ്രം വാങ്ങിയത്. വജ്രത്തിന്റെ ലേലം കാരറ്റിന് 3 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 6.22 ലക്ഷം രൂപയായി ഉയര്‍ന്നു, വളരെക്കാലത്തിന് ശേഷമാണ് ഇത്രയും വലിയ വജ്രം പന്നയില്‍ നിന്ന് കണ്ടെത്തിയതെന്നും കളക്ടര്‍ പറഞ്ഞു. ഗവണ്‍മെന്റ് റോയല്‍റ്റിയും നികുതിയും കഴിച്ച് ബാക്കി തുക സുശീലിന് നല്‍കും. പന്ന ജില്ലയില്‍ 12 ലക്ഷം കാരറ്റിന്റെ വജ്രങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam